ജിഷ വധം: കോണ്‍ഗ്രസിന് എന്താണ് ഒളിച്ചുവെക്കാനുള്ളത്: പി.കെ. ശ്രീമതി

 


ADVERTISEMENT

പെരുമ്പാവൂര്‍: (www.kvartha.com 27.05.2016) പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ദളിത് വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിക്കും പി.പി. തങ്കച്ചനും രമേശ് ചെന്നിത്തലയ്ക്കും എന്താണ് ഒളിച്ചുവയ്ക്കാനുള്ളതെന്നു പി.കെ. ശ്രീമതി എം.പി.

കുറ്റവാളികളെ സംരക്ഷിക്കാന്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൂട്ടുനിന്നുവെന്നും ശ്രീമതി
ജിഷ വധം: കോണ്‍ഗ്രസിന് എന്താണ് ഒളിച്ചുവെക്കാനുള്ളത്: പി.കെ. ശ്രീമതി
ആരോപിച്ചു. ജിഷ സംഭവത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ ഇടപെടാത്തത് എന്ത്‌കൊണ്ടാണെന്നും പിഴവ് പറ്റിയെങ്കില്‍ പോലീസ് ഉദ്യോഗസ്ഥരെ തല്‍ക്കാലം മാറ്റി നിര്‍ത്താതെന്താണെന്നും ശ്രീമതി ചോദിച്ചു. 

ജിഷാ വധത്തിലെ കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് തുടരുന്ന രാപ്പകല്‍ സമരം എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപനത്തെത്തുടര്‍ന്നു സമാപിച്ചതായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അവര്‍. എല്‍.ഡി.എഫ് മണ്ഡലം പ്രസിഡന്റ് സി.വി. ശശി അധ്യക്ഷത വഹിച്ചു.

Keywords:  P.K.Sreemathi, Responds, Jisha, Congress, Leaders, Oommen Chandy, P.P. Thankachan, Allegation, LDF, Police, UDF, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia