PK Sreemathi | കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫിനായി പികെ ശ്രീമതി തന്നെ സ്ഥാനാര്‍ഥിയായേക്കും: സിപിഎമില്‍ അണിയറ നീക്കങ്ങള്‍ തുടങ്ങി
Jan 14, 2023, 21:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും സിപിഎം കേന്ദ്രകമിറ്റിയംഗമായ പികെ ശ്രീമതി തന്നെ ഇടതുസ്ഥാനാര്‍ഥിയായ മത്സരിക്കാന്‍ സാധ്യതയേറി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്‍ഡ്യ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട പികെ ശ്രീമതിയെ ഒരിക്കല്‍ കൂടി കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിപ്പിച്ച് ലോക്സഭയിലേക്ക് എത്തിക്കാനാണ് സിപിഎം അണിയറ നീക്കങ്ങള്‍ നടത്തുന്നത്.
നിലവില്‍ ഭരണഘടനാപദവികളൊന്നും പി.കെ ശ്രീമതി വഹിക്കുന്നില്ല. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വീണ്ടും കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ പികെ ശ്രീമതിക്ക് വിജയസാധ്യതയേറെയാണെന്നാണ് സിപിഎം വിലയിരുത്തല്‍. കഴിഞ്ഞ തവണ ഇടതുവിരുദ്ധ തരംഗമുണ്ടായതിനെ തുടര്‍ന്നാണ് രണ്ടാമത് മത്സരിച്ച പികെ ശ്രീമതി അരലക്ഷത്തിലേറെ വോടുകള്‍ക്ക് പരാജയം രുചിക്കേണ്ടി വന്നത്.
എന്നാല്‍ 2024-ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇതിനു തിരിച്ചടി നല്‍കുകയെന്നത് സിപിഎമിനെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നങ്ങളിലൊന്നാണ്. പികെ ശ്രീമതിയിലൂടെ മണ്ഡലം തിരിച്ചു പിടിക്കാനുളള ഒരുക്കത്തിലാണ് കണ്ണൂരിലെ സിപിഎം. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വനിതകള്‍ സിപിഎം സ്ഥാനാര്‍ഥികളായി രംഗത്തിറങ്ങിയേക്കും. ഇതില്‍ മുന്‍പന്തിയിലാണ് പികെ ശ്രീമതിയുടെ പേര്. മാത്രമല്ല ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്‍ഡ്യ അധ്യക്ഷയെന്ന നിലയില്‍ പികെ ശ്രീമതിയുടെ സാന്നിധ്യം ഡെല്‍ഹിയില്‍ കൂടുതല്‍ വേണമെന്ന അഭിപ്രായം കേന്ദ്ര നേതൃത്വത്തിനുമുണ്ട്.
ഈ സാഹചര്യത്തിലാണ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ പികെ ശ്രീമതിക്ക് സാധ്യതയേറിയത്. എംപിയെന്ന നിലയില്‍ മുന്‍കാലങ്ങളില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളും ശ്രീമതിക്ക് അനുകൂല ഘടകമാണെന്ന വിലയിരുത്തലുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ജില്ലയിലെ പ്രവര്‍ത്തനങ്ങളില്‍ പികെ ശ്രീമതിയോട് കൂടുതല്‍ സജീവമാകാന്‍ പാര്‍ടി ആവശ്യപ്പെട്ടേക്കും.

Keywords: Latest-News, Kerala, Kannur, Top-Headlines, Political-News, Politics, CPM, P.K Sreemathi Teacher, LDF, Loksabha, PK Sreemathi may become candidate for LDF in Kannur Parliamentary Constituency.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.