കോണ്‍ഗ്രസ് വിമതന്‍ രാഗേഷ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയറാകും

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 29.05.2016) കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയറാകും. ശനിയാഴ്ച ചേര്‍ന്ന ഇടതു മുന്നണി യോഗത്തിലാണ് പി കെ രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കാന്‍ തീരുമാനിച്ചത്.

മുസ്ലീം ലീഗ് പ്രതിനിധിയായ ഡെപ്യൂട്ടി മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാനും ഇടതുമുന്നണി തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാഗേഷിന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം നല്‍കാമെന്ന് സി.പി.എം നേതൃത്വം നേരെത്തെ വാഗ്ദാനം ചെയ്തിരുന്നതാണ്.
കോണ്‍ഗ്രസ് വിമതന്‍ രാഗേഷ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയറാകും

പി.കെ രാഗേഷിന്റെ സാന്നിധ്യമാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭരണം പിടിക്കാന്‍ ഇടതു മുന്നണിക്ക് സഹായകമായത്.

Keywords: UDF, Congress, LDF, CPM, Municipality, Kannur, Kerala, PK Ragesh, Rebel, Deputy Mayor, Kannur Corporation, Corporation.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia