ടി.പി.വധക്കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിലായിരുന്ന സി.പി.എം നേതാവ് പി.കെ.കുഞ്ഞനന്തൻ അന്തരിച്ചു
Jun 11, 2020, 23:05 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 11.06.2020) ആർ.എം.പി. നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിലായിരുന്ന സി.പി.എം നേതാവ് പി.കെ.കുഞ്ഞനന്തൻ (72) അന്തരിച്ചു. പാനൂർ മേഖലയിലെ പ്രമുഖ സി.പി.എം. നേതാവായിരുന്നു. ടി.പി.കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. കേസിൽ 13-ാം പ്രതിയായിരുന്നു കുഞ്ഞനന്തൻ.
അസുഖത്തെത്തുടർന്ന് കഴിഞ്ഞവർഷം ജനവരി 14 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പരോളിലിറങ്ങി ചികിത്സയിലായിരുന്നു .
വയറ്റിൽ അണുബാധ മൂർച്ഛിച്ചതിനെത്തുടർന്ന് ഞായറാഴ്ച തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ കുഞ്ഞനന്തൻ വ്യാഴാഴ്ച രാത്രിയോടെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി കുഞ്ഞനന്തനെ കണ്ടിരുന്നു.
പാനൂർ മേഖലയിൽ പാർട്ടി വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ച കുഞ്ഞനന്തൻ നിലവിൽ സി.പി.എം. പാനൂർ ഏരിയാ കമ്മിറ്റി അംഗമാണ്. ജയിലിലായിരിക്കുമ്പോഴും ഏരിയാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് വലിയ ചർച്ചയായിരുന്നു.
ടി.പി. ചന്ദ്രശേഖരനെ കൊല ചെയ്ത സംഭവത്തിൽ കുഞ്ഞനന്തന് പങ്കില്ലെന്ന നിലപാടാണ് സി.പി.എം അന്വേഷണ കമ്മീഷൻ എത്തിചേർന്നത്. ഇക്കാര്യം നേതൃത്വം അംഗീകരിച്ചിരുന്നു.
പരേതരായ കേളോത്താന്റവിടെ കണ്ണൻ നായർ - കുഞ്ഞിക്കാട്ടിൽ കുഞ്ഞാനമ്മ ദമ്പതികളുടെ മകനാണ്. കണ്ണങ്കോട് യു.പി.പി സ്കൂളിലെ പഠനത്തിന് ശേഷം അമ്മാവൻ ആയിരുന്ന ഗോപാലൻ മാസ്റ്ററുടെ പാത പിന്തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി. ഇടയ്ക്ക് ബംഗളുരുവിലേക്ക് പോയെങ്കിലും 1975 ൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മുമ്പ് നാട്ടിലെത്തുകയും പാർട്ടിയുടെ നിർദേശ പ്രകാരം അടിയന്തരാവസ്ഥയ്ക്കെതിരെ പാറാട് ടൗണിൽ പ്രകടനത്തിന് നേതൃത്വം നൽകിയതിന് കേസിൽ പ്രതിയായിരുന്നു. 15 വർഷത്തോളം കുന്നോത്തുപറമ്പ് ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചു.കർഷക തൊഴിലാളി യൂണിയൻ ജില്ല കമ്മിററിയംഗമായും 1980 മുതൽ പാനൂർ ഏരിയാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.
എൽ.ഐ.സി. ഏജന്റായ ശാന്ത (മുൻ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്, കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്തംഗം) യാണ് ഭാര്യ. മക്കൾ: ശബ്ന (അധ്യാപിക, ടി.പി. ജി.എം.യു.പി.സ്കൂൾ,കണ്ണങ്കോട്), ഷിറിൽ (ദുബായ്). മരുമക്കൾ: മനോഹരൻ (ഫ്രിലാന്റ് ട്രാവൽ എജന്റ്),നവ്യ (അധ്യാപിക,പാറേമ്മൽ യു.പി.സ്കൂൾ),സഹോദരങ്ങൾ: പി.കെ. നാരായണൻ (റിട്ട:അധ്യാപകൻ, ടി.പി. ജി.എം.യു.പി. സ്കൂൾ,കണ്ണങ്കോട് ) പരേതനായ ബാലൻ നായർ
Keywords: Kerala, Thiruvananthapuram, Kannur, News, CPM, Pk kunjanandhan passes away

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.