ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കിയത് ലീഗുമായി കൂടിയാലോചിച്ച്: കുഞ്ഞാലിക്കുട്ടി

 


തലശ്ശേരി: (www.kvartha.com 01.06.2016) രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവായി തിരഞ്ഞെടുത്തത് മുസ്‌ലിം ലീഗുമായി കൂടിയാലോചിച്ചാണെന്ന് മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തില്‍ മുസ്‌ലിം ലീഗിന് ഒരു തരത്തിലുള്ള അതൃപ്തിയുമില്ല.

രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കു പരിഗണിക്കാനുള്ള തീരുമാനം മുസ്‌ലിം ലീഗിനെ ഉമ്മന്‍ചാണ്ടി തന്നെയാണു വിളിച്ചറിയിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ചാണ്ടിയെ മാറ്റി രമേശ് ചെന്നിത്തലയെ കൊണ്ടുവരുന്നതു മുന്നണിക്കു ദോഷമാവില്ലേയെന്ന ചോദ്യത്തിനു പ്രതിപക്ഷനേതാവ് ആരാകണമെന്നു തീരുമാനിച്ചതു കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും അതിനാല്‍ അതിന്റെ ഗുണദോഷങ്ങളെ കുറിച്ചു പറയാന്‍ തങ്ങളില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കിയത് ലീഗുമായി കൂടിയാലോചിച്ച്: കുഞ്ഞാലിക്കുട്ടി

Keywords: Thalassery, P.K Kunjalikutty, Kannur, Kerala, Ramesh Chennithala, Congress, Muslim-League, UDF, OOmmen Chandy, LDF Government.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia