പി.കെ.കുഞ്ഞാലിക്കുട്ടി മുസ്‌ലിം ലീഗ് നിയമസഭാ കക്ഷിനേതാവ്

 


ADVERTISEMENT

മലപ്പുറം: (www.kvartha.com 22.05.2016) മുസ്‌ലിം ലീഗ് നിയമസഭാ കക്ഷിനേതാവായി പി.കെ.കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുത്തു. എം.കെ.മുനീറാണ് ഉപനേതാവ്. ടി.എ.അഹമ്മദ് കബീര്‍ സെക്രട്ടറിയും കെ.എം.ഷാജി ട്രഷററുമാണ്. വി.കെ.ഇബ്രാഹിംകുഞ്ഞാണ് വിപ്പ്. പാണക്കാട്ടു ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണു നേതാക്കളെ തിരഞ്ഞെടുത്തത്.

ലീഗിന്റെ 18 നിയുക്ത എംഎല്‍എമാരും സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്, സെക്രട്ടറി യു.എ.ലത്തീഫ്, ദേശീയ സെക്രട്ടറിമാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, എം.പി.അബ്ദുസ്സമദ് സമദാനി, ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി വി അബ്ദുല്‍ വഹാബ് എം പി എന്നിവരും പങ്കെടുത്ത യോഗത്തിലാണു തീരുമാനമുണ്ടായത്.

29നു കോഴിക്കോട്ടു ചേരുന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തിരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തും. അതിനു മുന്നോടിയായി വിശദമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ ജില്ലാ കമ്മിറ്റികളോടും നിയോജക മണ്ഡലം കമ്മിറ്റികളോടും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് 29നു സമര്‍പ്പിക്കണം. 24 സീറ്റില്‍ മത്സരിച്ച് 18 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞെങ്കിലും പലയിടത്തും ഭൂരിപക്ഷത്തില്‍ വലിയ കുറവുണ്ടായതു നേതൃത്വം ഗൗരവമായി എടുത്തിട്ടുണ്ട്.

പി.കെ.കുഞ്ഞാലിക്കുട്ടി മുസ്‌ലിം ലീഗ് നിയമസഭാ കക്ഷിനേതാവ്

Keywords: P.K Kunjalikutty, IUML, Muslim-League, Malappuram, Kerala, Assembly, Panakkad Hyder Ali Shihab Thangal.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia