PK Kunhalikutty | കേന്ദ്രസര്‍കാര്‍ വര്‍ഗീയത ഇളക്കിവിട്ട് നേട്ടം കൊയ്യുന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി
Sep 30, 2023, 18:59 IST
കണ്ണൂര്‍: (KVARTHA) കേന്ദ്ര സര്‍കാര്‍ വര്‍ഗീയത ഇളക്കിവിട്ട് നേട്ടം കൊയ്യുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജെനറല്‍ സെക്രടറി പികെ കുഞ്ഞാലിക്കുട്ടി. മുന്‍മുഖ്യമന്ത്രി സിഎച് മുഹമ്മദ് കോയ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന വികെ അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ ജെനറല്‍ സെക്രടറിയായിരുന്ന വിപി മഹമൂദ് ഹാജി എന്നിവരുടെ അനുസ്മരണ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍കാര്‍ വര്‍ഗീയത കൊണ്ട് എന്തൊക്കെ കളിക്കാമോ അതൊക്കെ കളിക്കുന്നുണ്ട്. വര്‍ഗീയത കൊണ്ട് നേട്ടം കൊയ്യാന്‍ എളുപ്പമാണ്. ചെറിയ രാഷ്ട്രീയ ലക്ഷ്യത്തിനും അധികാരത്തിനും വേണ്ടി കേന്ദ്ര സര്‍കാര്‍ വര്‍ഗീയത ഇളക്കിവിട്ട് മതേതരത്വത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുകയാണ്. അതിന്റെ വിഷമം നമ്മള്‍ അനുഭവിക്കുമ്പോഴാണ് കേരളത്തിലെ ദുര്‍ഭരണം ജനത്തിന് ഇരുട്ടടിയാകുന്നത്.
തുടര്‍ഭരണം സര്‍കാരിനെ ദുഷിപ്പിച്ചു. സൗമ്യത കൊണ്ടും മതേതരശൈലി കൊണ്ടും കേരളീയ സമൂഹത്തില്‍ പ്രകാശം പരത്തിയവരാണ് സി എചും അബ്ദുല്‍ ഖാദര്‍ മൗലവിയും വിപി മഹമ്മൂദ് ഹാജിയും. അധ:സ്ഥിതിക ജനവിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടി അവര്‍ പോരാടി. അവരുടെ പോരാട്ടം നിഷ്‌കാമമായിരുന്നു. കര്‍മ പഥങ്ങളില്‍ ജീവിതം പോരാട്ടമാക്കി പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ നെഞ്ചുറപ്പോടെ നയിച്ചു എന്നും കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു.
ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരിം ചേലേരി അധ്യക്ഷനായി. ജെനറല്‍ സെക്രടറി കെടി സഹദുള്ള സ്വാഗതം പറഞ്ഞു. എസ് ടി യു ദേശീയ പ്രസിഡന്റ് അഹ് മദ് കുട്ടി ഉണ്ണിക്കുളം സിഎച് മുഹമ്മദ് കോയ അനുസ്മരണവും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍ കല്ലായി മൗലവി മഹമൂദ് ഹാജി അംനുസ്മരണ പ്രഭാഷണവും നടത്തി.
മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ മഹമൂദ് കടവത്തൂര്‍, അഡ്വ കെഎ ലത്വീഫ് , അഡ്വ എസ് മുഹമ്മദ്, വിപി വമ്പന്‍, കെ പി ത്വാഹിര്‍, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, കെ വി മുഹമ്മദലി ഹാജി, ടി എ തങ്ങള്‍, അന്‍സാരി തില്ലങ്കേരി, അഡ്വ എംപി മുഹമ്മദലി, മഹമൂദ് അള്ളാംകുളം, എന്‍ കെ റഫീഖ് മാസ്റ്റര്‍, ബി കെ അഹ് മദ്, എം എസ് എഫ് സംസ്ഥാന ജെനറല്‍ സെക്രടറി സി കെ നജാഫ്, നസീര്‍ പുറത്തീല്‍, ഒകെ ജാസിര്‍, കെപി മൂസ ഹാജി, പിപി മഹമൂദ് എന്നിവര്‍ പ്രസംഗിച്ചു.

Keywords: PK Kunhalikutty says central government is reaping benefits by stirring up communalism, Kannur, News, PK Kunhalikutty, Criticism, Central Government, Politics, Religion, Muslim League, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.