Politics | വീണ്ടും അടവ് നയവുമായി സിപിഎം; പാര്‍ടി അനുകൂലികള്‍ നടത്തുന്ന എംവിആര്‍ അനുസ്മരണ സമ്മേളന സെമിനാറില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കും ക്ഷണം

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) മുസ്‌ലിം ലീഗുമായി അടവുനയത്തിലൂടെ സഖ്യമാവാമെന്ന ബദല്‍രേഖ അവതരിപ്പിച്ചതിന് പാര്‍ടിയില്‍നിന്നും പുറത്തായ എം വി രാഘവന്റെ അനുസ്മരണപരിപാടിയില്‍ പി കെ കുഞ്ഞാലിക്കുട്ടിയും.
സിപിഎം അനുകൂലവിഭാഗം സംഘടിപ്പിക്കുന്ന എം വി രാഘവന്‍ ദിനാചരണത്തിന്റെ ഭാഗമായുളള അനുസ്മരണ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്താന്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ക്ഷണിച്ചത് രാഷ്ട്രീയ ചര്‍ച്ചയായി മാറുന്നു.

Politics | വീണ്ടും അടവ് നയവുമായി സിപിഎം; പാര്‍ടി അനുകൂലികള്‍ നടത്തുന്ന എംവിആര്‍ അനുസ്മരണ സമ്മേളന സെമിനാറില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കും ക്ഷണം

ഈ മാസം ഒന്‍പതിന് എംവിആര്‍ മെമോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് എംവിആര്‍ ദിനാചരണം നടത്തുന്നത്. പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തില്‍ നടക്കുന്ന പുഷ്പാര്‍ച്ചനയ്ക്കു ശേഷം നടക്കുന്ന സെമിനാറിലാണ് പി കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. കണ്ണൂര്‍ നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹോളില്‍ നടക്കുന്ന പരിപാടി സഹകരണ മന്ത്രി വി എന്‍ വാസവനാണ് ഉദ്ഘാടനം ചെയ്യുന്നത്. കേരളനിര്‍മിതിയില്‍ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തിലാണ് സെമിനാര്‍ നടത്തുന്നത്.

സിപിഎമില്‍ സിഎംപി ലയനത്തിന്റെ ഭാഗമായി ചേര്‍ന്ന പാട്യം രാജന്‍ അധ്യക്ഷത വഹിക്കുന്ന സെമിനാര്‍ സിപിഎം കണ്ണൂര്‍ ജില്ലാസെക്രടറി എം വി ജയരാജനും പങ്കെടുക്കുന്നുണ്ട്. സിപിഎം സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാർഢ്യ പരിപാടിയില്‍ മുസ്‌ലിം ലീഗിനെ ക്ഷണിച്ചത് യുഡിഎഫില്‍ ഏറെ ചര്‍ച്ചയായിരുന്നു. ലീഗ് ആ ക്ഷണം നിരസിച്ചുവെങ്കിലും ലീഗില്‍ ഇതിലൂടെ അഭിപ്രായഭിന്നത സൃഷ്ടിക്കാനും യുഡിഎഫില്‍ ഏറ്റുമുട്ടലിന്റെ സാഹചര്യം സൃഷ്ടിക്കാനും സിപിഎമിന് കഴിഞ്ഞിരുന്നു. ഇതിനിടെയാണ് സിപിഎം അനുകൂല എംവിആര്‍ വിഭാഗം സംഘടിപ്പിക്കുന്ന സെമിനാറില്‍ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നത്.

മുസ്‌ലിം ലീഗ് എല്‍ഡിഎഫിലേക്ക് ചേക്കേറുമെന്ന ആശങ്ക കോണ്‍ഗ്രസില്‍ നിലനില്‍ക്കവെ കുഞ്ഞാലിക്കുട്ടി സിപിഎം അനുകൂല സംഘടനയുമായി സഹകരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെങ്കിലും പരസ്യപ്രതികരണത്തിന് മുതിരേണ്ടെന്ന നിലപാടിലാണ് പാര്‍ടി നേതാക്കള്‍. മുസ്‌ലിം ലീഗിനെ യുഡിഎഫില്‍നിന്നും അടര്‍ത്തിയെടുക്കാനുളള നീക്കമായാണ് സിപിഎം അണിയറയില്‍ നടത്തുന്നുവെന്നത് മുന്‍കൂട്ടി മനസിലാക്കിയാണ് കോണ്‍ഗ്രസ് നേതൃത്വം നിശബ്ദമായി ഇരിക്കുന്നത്.

Keywords: Politics, PK Kunhalikutty, MVR, Muslim League, CPM, Kannur, Programme, UDF, LDF, Congress, PK Kunhalikutty invited in MVR commemoration seminar.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk - Main
Web Desk - Main

154168 Articles

Tags

Share this story

wellfitindia