PK Krishnadas | 'മോദിയുടെ പ്രഖ്യാപനം പ്രാവര്‍ത്തികമായി, പിണറായിയുടെത് വായ്ത്താരി മാത്രം'; ഓഗസ്റ്റ് ആവുമ്പോള്‍ 160 കിലോ മീറ്റര്‍ വേഗത്തില്‍ കേരളത്തില്‍ വന്ദേഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങുമെന്ന് പികെ കൃഷ്ണദാസ്

 


കണ്ണൂര്‍: (www.kvartha.com) മലയാളികള്‍ക്ക് നരേന്ദ്രമോദി സര്‍കാര്‍ നല്‍കിയ വിഷു കൈനീട്ടമാണ് കേരളത്തിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് എന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ് പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്ദേഭാരത് എക്സ്പ്രസ് താമസിയാതെ കേരളത്തില്‍ ഓടിത്തുടങ്ങുമെന്ന് നരേന്ദ്രമോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിണറായി വിജയന്‍ പറഞ്ഞത് വന്ദേഭാരത് എക്സ്പ്രസ് അല്ല കെ റെയിലാണ് പ്രാവര്‍ത്തികമാകാന്‍ പോകുന്നതെന്നാണ്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പ്രാവര്‍ത്തികമായെന്നും പിണറായി വിജയന്റേത് കേവലം വായ്ത്താരി മാത്രമാണെന്നും ഈ വിഷു ദിനത്തില്‍ മലയാളികള്‍ക്ക് ബോധ്യപ്പെട്ടിരിക്കുകയാണെന്ന് കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
              
PK Krishnadas | 'മോദിയുടെ പ്രഖ്യാപനം പ്രാവര്‍ത്തികമായി, പിണറായിയുടെത് വായ്ത്താരി മാത്രം'; ഓഗസ്റ്റ് ആവുമ്പോള്‍ 160 കിലോ മീറ്റര്‍ വേഗത്തില്‍ കേരളത്തില്‍ വന്ദേഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങുമെന്ന് പികെ കൃഷ്ണദാസ്

കേരളത്തിലെ റെയില്‍വേയുടെ വികസന രംഗത്ത് ഒരു നാഴികക്കല്ലാണ് വന്ദേഭാരത് എക്സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കും തിരികെ തിരുവനന്തപുരത്തേക്കുമാണ് ആദ്യ ഘട്ടത്തില്‍ വന്ദേഭാരത് എക്സ്പ്രസ് ഓടുക. ഇതിന്റെ വേഗത 160 കി. മീറ്ററാണെങ്കിലും കേരളത്തില്‍ ഇത്രയും വേഗത്തിലോടുക പ്രയാസമായിരിക്കും. 90 കി.മീ. മുതല്‍ 110 കിമീ വേഗത്തിലാണ് ആദ്യഘട്ടത്തില്‍ വന്ദേഭാരത് എക്സ്പ്രസ് ഓടുക. കൊച്ചുവേളിയിലാണ് അറ്റകുറ്റപ്പണികള്‍ നടക്കുക. ട്രയല്‍ റണ്‍ നടത്തിയതിന് ശേഷം വിദഗ്ദരുമായി ആലോചിച്ച് സ്റ്റോപുകള്‍ തീരുമാനിക്കും.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെ 90 കി.മീറ്റര്‍ വേഗതയിലും എറണാകുളം വരെ 100 കി. മീറ്റര്‍ വേഗതയിലും കണ്ണൂരിലേക്ക് 110 കി. മീറ്റര്‍ വേഗതയിലുമാണ് വന്ദേഭാരത് എക്സ്പ്രസ് ഓടുക. താമസിയാതെ ഇത് 100 മുതല്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ഓടിത്തുടങ്ങും. കേരളത്തില്‍ തിരുവവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ട്രാകില്‍ വളവ് തിരിവുകളുണ്ട്. ഇത് പരിഹരിക്കാന്‍ ലിഡാര്‍ സര്‍വേ നടത്തി വളവുകള്‍ കണ്ടെത്തി അത് നികത്തി പിന്നീട് ഓഗസ്റ്റ് മാസമാകുമ്പോഴേക്കും 160 കിലോ മീറ്റര്‍ വേഗത്തില്‍ വന്ദേഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങും. കേരളത്തോട് എത്രമാത്രം പരിഗണനയാണ് ബിജെപി സര്‍കാര്‍ കാണിക്കുന്നതെന്നതിനുള്ള ഉദാഹരണമാണ് വന്ദേഭാരത് എക്സ്പ്രസ്.

എല്ലാവരെയും വിശ്വാസത്തിലെടുത്ത് കൊണ്ടുള്ള വികസനമെന്ന ബിജെപി സര്‍കാരിന്റെ മൂലമന്ത്രത്തിലുള്ള കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് വന്ദേഭാരത് അനുവദിക്കാന്‍ മോദി സര്‍കാര്‍ തീരുമാനിച്ചിട്ടുള്ളത്. കേരളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് കുറഞ്ഞ സമയം കൊണ്ട് യാത്ര ചെയ്യാന്‍ ഇനി നമുക്ക് സാധിക്കും. കാസര്‍കോടുവരെയുള്ള ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയാണ് ലക്ഷ്യമെന്നും ഭാവിയില്‍ ഇത് പ്രാവര്‍ത്തികമാകുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ലക്ഷം കോടി രൂപ ചിലവഴിച്ച് കെ റെയിലുണ്ടാക്കി കേരളത്തിലെ ജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ഇനി ദു:ഖിക്കേണ്ട ആവശ്യമില്ല. നാമമാത്രം പണം മാത്രം പണം ചിലവഴിച്ച് കൊണ്ടാണ് മോദി സര്‍കാര്‍ ഇത് യാഥാര്‍ത്ഥ്യമാക്കിയത്. സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദനും സന്തോഷിക്കാം. ഷൊര്‍ണൂരില്‍ നിന്ന് അപ്പവുമായി തിരുവനന്തപുരത്തേക്കും അത് വിറ്റ് പണവുമായി എളുപ്പത്തില്‍ ഷൊര്‍ണൂരേക്കും എത്താന്‍ ഇനി എളുപ്പത്തില്‍ സാധിക്കും. സിപിഎം സംസ്ഥാന സെക്രടറി പ്രധാനമന്ത്രിയെ അഭിനന്ദിക്കാന്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന സെക്രടറി കെ രഞ്ജിത്ത്, ജില്ലാ ജെനറല്‍ സെക്രടറി ബിജു ഏളക്കുഴി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Keywords: Railway-News, Vande-Bharat-Express, BJP-News, PK-Krishnadas, Kerala News, Malayalam News, Kannur News, Political News, PK Krishnadas said that Vande Bharat Express will start running in Kerala at speed of 160 km in August. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia