PK Krishna Das | രാജ്യം ഭരിക്കുന്നത് വാഗ്ദാനങ്ങള്‍ നൂറ് ശതമാനവും നടപ്പാക്കിയ സര്‍കാരെന്ന് പികെ കൃഷ്ണദാസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) വാഗ്ദാനങ്ങള്‍ നൂറ് ശതമാനവും നടപ്പാക്കിയ സര്‍കാരാണ് രാജ്യം ഭരിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ്. മോദി സര്‍കാരിന്റെ ഒന്‍പതാം വാര്‍ഷികാഘോത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
    
PK Krishna Das | രാജ്യം ഭരിക്കുന്നത് വാഗ്ദാനങ്ങള്‍ നൂറ് ശതമാനവും നടപ്പാക്കിയ സര്‍കാരെന്ന് പികെ കൃഷ്ണദാസ്

നരേന്ദ്രമോദിയുടെ ഭരണത്തില്‍ ലോക രാജ്യങ്ങള്‍ മുഴുവന്‍ ഭാരതത്തിലേക്കെത്തുകയാണ്. സാധാരണക്കാരായ ജനങ്ങളാണ് കേന്ദ്രസര്‍കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍. കൊറോണ കാലത്ത് സൗജന്യമായി വാക്സിന്‍ മാത്രമല്ല നല്‍കിയത്. മറിച്ച് 80 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ കൂടി കേന്ദ്രസര്‍കാര്‍ സൗജന്യമായി നല്‍കി.
Aster mims 04/11/2022

മഹാമാരിയുടെ കാലത്ത് ഭാരതത്തില്‍ ആരും തന്നെ പട്ടിണി കിടന്നില്ല. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്ത് പിടിച്ച് കൊണ്ടാണ് മോദി സര്‍കാര്‍ മുന്നോട്ട് പോകുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിലും തൊഴില്‍ മേഖലയിലും ഭാരതം കുതിച്ച് ചാട്ടമാണ് നടത്തിയത്. മുദ്ര ലോണ്‍ പദ്ധതി പ്രകാരം കേരളത്തില്‍ മാത്രം 60,000 കോടി രൂപയാണ് നല്‍കിയത്.

കോടിക്കണക്കിന് കര്‍ഷകര്‍ക്കാണ് കൃഷി സമ്മാന്‍ നിധിയുടെ ആനുകൂല്യം ലഭിക്കുന്നത്. പിറന്ന് വീഴുന്ന കുഞ്ഞുങ്ങള്‍ക്ക് പോലും സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കിയ സര്‍കാരാണ് നരേന്ദ്ര മോദിയുടേത്. വഴിയോര കച്ചവടക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമെല്ലാം വിവിധ പദ്ധതികള്‍ നടപ്പിലാക്കി. ഭാരതത്തിലെ ഓരോ പൗരനും അഭിമാനത്തോടെ ഇത് എന്റെ സര്‍കാരാണെന്ന് പറയുന്നു.

നരേന്ദ്രമോദി സര്‍കാരിന് ഇത്രയും വികസനപദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കുന്നത് അഴിമതി രഹിത ഭരണം കാഴ്ചവെക്കുന്നത് കൊണ്ടാണ്. വികസന കാര്യത്തിനായി നീക്കിവെക്കുന്ന ഒരു രൂപ പോലും ദുരുപയോഗം ചെയ്യപ്പെടുന്നില്ല. എന്നാല്‍ ആയിരക്കണക്കിന് കോടി രൂപ കടമെടുത്ത് ഭരണം നടത്തുന്ന കേരളത്തില്‍ വികസനം നടക്കാത്തത് ഭീമമായ അഴിമതി നടക്കുന്നത് കൊണ്ടാണ്.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ നിന്നുള്ള മാലിന്യത്തിന്റെ ദുര്‍ഗന്ധത്തേക്കാള്‍ വലുതാണ് അവിടെ നടന്ന അഴിമതിയുടെ ദുര്‍ഗന്ധം. കരാര്‍ കൊടുക്കലും ഉപകരാര്‍ കൊടുക്കലും അഴിമതി നടത്തലും മാത്രമാണ് കേരളത്തില്‍ നടക്കുന്നത്. അഴിമതിയുടെ കൂത്തരങ്ങായി കേരളം മാറിയിരിക്കുന്നു.

നരേന്ദ്രമോദി സര്‍കാരിനെതിരെ ഒരു അഴിമതി ആരോപണം പോലുമുന്നയിക്കാന്‍ ഇതുവരെ കോണ്‍ഗ്രസ് ഉള്‍പെടെയുള്ള പ്രതിപക്ഷ പാര്‍ടികള്‍ക്കായിട്ടില്ല. കേന്ദ്രസര്‍കാരിന്റെ പദ്ധതികള്‍ക്കെതിരെ കോണ്‍ഗ്രസ് ആരോപണമുന്നയിക്കുന്നത് അവര്‍ വികസന വിരോധികളായതു കൊണ്ട് മാത്രമാണ്. ഭാരതത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് കോണ്‍ഗ്രസിനെ അസ്വസ്ഥമാക്കുന്നുണ്ട്.

ദ്രൗപതി മുര്‍മുവിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തി അവരെ രാഷ്ട്രപതിയാകുന്നതില്‍ നിന്ന് തടയാന്‍ മുന്നിട്ടിറങ്ങിയവരാണ് ഇപ്പോള്‍ അവര്‍ പിന്നോക്കക്കാരിയായതിനാല്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യിക്കാത്തതില്‍ മുതലക്കണ്ണീരൊഴുക്കുന്നത്. കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയം ഭാരതത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും കൃഷ്ണദാസ് പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം പികെ വേലായുധന്‍, സംസ്ഥാന സെക്രടറി കെ രഞ്ജിത്, സംസ്ഥാന സമിതിയംഗം പി സത്യപ്രകാശ്, മേഖലാ ജെനറല്‍ സെക്രടറി കെകെ വിനോദ് കുമാര്‍, ജില്ലാ ജെനറല്‍ സെക്രടറി ബിജു ഏളക്കുഴി എന്നിവര്‍ സംസാരിച്ചു. ജില്ലാ ജെനറല്‍ സെക്രടറി എംആര്‍ സുരേഷ് സ്വാഗതവും ജില്ലാ സെല്‍ കോഡിനേറ്റര്‍ രാജന്‍ പുതുക്കുടി നന്ദിയും പറഞ്ഞു.

Keywords:  PK Krishna Das On Modi Govt, Kannur, News, Inauguration, Congress, Criticism, Corona, Politics, BJP, Parliament, Controversy, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia