Criticized | യുവജനവിരുദ്ധ സര്‍കാരുകള്‍ക്കെതിരയുള്ള പോരാട്ടം ശക്തമാക്കുമെന്ന് പി കെ ഫിറോസ്

 


കണ്ണൂര്‍: (KVARTHA) ഈ വരുന്ന തിരഞ്ഞെടുപ്പില്‍ രണ്ട് യുവജന വിരുദ്ധ സര്‍കാരുകള്‍ക്കെതിരെയുള്ള പോരാട്ടമാണ് യുവജനങ്ങള്‍ എന്ന നിലയില്‍ നമ്മള്‍ നയിക്കേണ്ടതെന്ന് യു ഡി വൈ എഫ് സംസ്ഥാന കണ്‍വീനര്‍ പി കെ ഫിറോസ് പറഞ്ഞു. മോദിയും, പിണറായിയും ഒരേ തൂവല്‍ പക്ഷികളാണ്, ഇതുപോലെ പരാജിതരായ ഭരണാധികാരികള്‍ ഇന്നുവരെ കേരളത്തിലും ഇന്‍ഡ്യയിലും ഉണ്ടായിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം യു ഡി വൈ എഫ്, യു ഡി എസ് എഫ് നേതൃത്വത്തില്‍ നടത്തിയ യൂത് ലീഡേഴ്സ് മീറ്റ് കോണ്‍ക്ലേവ് ഉദ് ഘാടനം ചെയ്യ്തു സംസാരിക്കുകയിരുന്നു അദ്ദേഹം. യൂത് ലീഗ് ജില്ലാ പ്രസിഡന്റ് നസീര്‍ നെല്ലൂര്‍ അധ്യക്ഷത വഹിച്ചു. 

Criticized | യുവജനവിരുദ്ധ സര്‍കാരുകള്‍ക്കെതിരയുള്ള പോരാട്ടം ശക്തമാക്കുമെന്ന് പി കെ ഫിറോസ്


യു ഡി എഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍, കെ പി സി സി മെമ്പര്‍ റിജില്‍ മാക്കുറ്റി, യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍, സുധീഷ് കടന്നപ്പള്ളി, പി കെ നവാസ്, അജി എ കെ, മുഹമ്മദ് ഷമ്മാസ്, അഡ്വ.വി പി അബ്ദുര്‍ റശീദ്, അതുല്‍ എം സി, വി രാഹുല്‍, ജെറിന്‍ വര്‍ഗീസ്, നസീര്‍ പുറത്തിയില്‍, റുമൈസ റഫീഖ്, പി സി നസീര്‍, മുഹ്‌സിന്‍ ഇരിക്കൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: PK Firose Criticized Pinarayi Vijayan and Modi Govt, Kannur, News, PK Firose, Criticized, Politics, Inauguration, UDF, CM Pinarayi Vijayan, PM Narendra Modi, Kerala. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia