PK Firos | 'എല്‍ഡിഎഫ് സര്‍കാര്‍ ലക്ഷണമൊത്ത കൊള്ള സംഘമായി മാറി'; ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന അമിത നികുതി ഉപയോഗിക്കുന്നത് മന്ത്രിമാരുടെയും മറ്റും വീട്ടുവാടകയ്‌ക്കെന്നും പികെ ഫിറോസ്

കാസര്‍കോട്: (www.kvartha.com) എല്‍ഡിഎഫ് സര്‍കാര്‍ ലക്ഷണമൊത്ത കൊള്ള സംഘമായി മാറിയെന്ന് മുസ്ലിം യൂത് ലീഗ് സംസ്ഥാന ജെനറല്‍ സെക്രടറി പികെ ഫിറോസ്. സംസ്ഥാന സര്‍കാര്‍ പ്രഖ്യാപിച്ച ബജറ്റിലെ നികുതിക്കൊള്ളക്കെതിരെ യൂത് ലീഗ് ജില്ലാ കമിറ്റി നടത്തിയ കലക്ട്രേറ്റ് മാര്‍ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന അമിത നികുതി ഉപയോഗിക്കുന്നത് ഇന്‍ഡ്യന്‍ ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന്റെ വീടിന്റെ വാടകക്കും ക്ലിഫ് ഹൗസിലെ കാലിക്ക് സംഗീതം കേള്‍ക്കാനും ചിന്താ ജെറോമിന്റെ ആഡംബര റിസോര്‍ടിന്റെ വാടകയ്ക്കുമാണെന്നും അദ്ദേഹം ആരോപിച്ചു.

PK Firos | 'എല്‍ഡിഎഫ് സര്‍കാര്‍ ലക്ഷണമൊത്ത കൊള്ള സംഘമായി മാറി'; ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന അമിത നികുതി ഉപയോഗിക്കുന്നത് മന്ത്രിമാരുടെയും മറ്റും വീട്ടുവാടകയ്‌ക്കെന്നും പികെ ഫിറോസ്

എല്‍ഡിഎഫ് കൊള്ള സംഘത്തിന്റെ കണ്ണിയായിരുന്നു ശിവശങ്കര്‍ എന്ന് അറസ്റ്റിലൂടെ തെളിയിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കഴിഞ്ഞിട്ടും ക്വാറന്റൈന്‍ കഴിയാത്ത യുവജന സംഘടനയായി ഡി വൈ എഫ് ഐ മാറിയെന്നും ഫിറോസ് പറഞ്ഞു.

ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. എകെഎം അശ് റഫ് എംഎല്‍എ, സംസ്ഥാന വൈസ് പ്രസിഡന്റ് അശ് റഫ് എടനീര്‍, കലട്ര അബ്ദുല്‍ കാദര്‍ എന്നിവര്‍ പ്രസംഗിച്ചു.

PK Firos | 'എല്‍ഡിഎഫ് സര്‍കാര്‍ ലക്ഷണമൊത്ത കൊള്ള സംഘമായി മാറി'; ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന അമിത നികുതി ഉപയോഗിക്കുന്നത് മന്ത്രിമാരുടെയും മറ്റും വീട്ടുവാടകയ്‌ക്കെന്നും പികെ ഫിറോസ്

സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ ടിഡി കബീര്‍, യൂസഫ് ഉളുവാര്‍, ജില്ലാ ഭാരവാഹികളായ എംബി ശാനവാസ്, എംസി ശിഹാബ് മാസ്റ്റര്‍, എംഎ നജീബ്, ഹാരിസ് തായല്‍, ശംസുദ്ധീന്‍ ആവിയില്‍, ബാതിശ പൊവ്വല്‍, ഹാരിസ് അങ്കക്കളരി, റഫീഖ് കേളോട്, എം പി നൗശാദ്, എംപി ഖാലിദ്, സിദ്ധീഖ് സന്തോഷ് നഗര്‍, റൗഫ് ബാവിക്കര, നദീര്‍ കൊതിക്കാല്‍, ബിഎം മുസ്തഫ, ഹാരിസ് ബെദിര, കാദര്‍ ആലൂര്‍, റമീസ് ആറങ്ങാടി, സലീല്‍ പടന്ന, അനസ് എതിര്‍ത്തോട്, ഇര്‍ശാദ് മൊഗ്രാല്‍ നേതൃത്വം നല്‍കി.

Keywords:  PK Firos Criticized LDF Govt, Kasaragod, News, Inauguration, March, Muslim-youth-League, Kerala, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia