PK Firos | 'ഉമ്മന്‍ ചാണ്ടി മരിക്കണ്ടായിരുന്നു', സ്‌കൂളിന് അവധിയാണെന്ന് കേട്ടപ്പോള്‍ സന്തോഷിച്ച പെണ്‍കുട്ടി കാരണമറിഞ്ഞപ്പോള്‍ പ്രതികരിച്ചത്! പങ്കുവെച്ച് പി കെ ഫിറോസ്

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) സ്‌കൂളിന് അവധിയാണെന്ന് കേട്ടപ്പോള്‍ സന്തോഷിച്ച മകള്‍, ഉമ്മന്‍ ചാണ്ടി മരിച്ചത് കൊണ്ടാണെന്ന് പറഞ്ഞപ്പോഴുള്ള പ്രതികരണം പങ്കുവെച്ച് മുസ്ലിം യൂത് ലീഗ് സംസ്ഥാന ജെനറല്‍ സെക്രടറി പി കെ ഫിറോസ്. 'രാവിലെ ഉറക്കത്തിനിടയില്‍ സ്‌കൂളിന് അവധിയാണെന്ന് കേട്ടപ്പോള്‍ മോള്‍ക്ക് വലിയ സന്തോഷം. ഉടനെ ഉമ്മന്‍ ചാണ്ടി സര്‍ മരിച്ചത് കൊണ്ടാണെന്ന് പറഞ്ഞപ്പോള്‍, അല്ലാഹ് ഉമ്മന്‍ ചാണ്ടി മരിക്കണ്ടായിരുന്നു എന്നായിരുന്നു മോളുടെ മറുപടി. ഓരോരുത്തരെയും ഈ മനുഷ്യന്‍ എത്രമാത്രമാണു സ്വാധീനിച്ചത്', ഫിറോസ് ഫേസ്ബുകില്‍ കുറിച്ചു.
    
PK Firos | 'ഉമ്മന്‍ ചാണ്ടി മരിക്കണ്ടായിരുന്നു', സ്‌കൂളിന് അവധിയാണെന്ന് കേട്ടപ്പോള്‍ സന്തോഷിച്ച പെണ്‍കുട്ടി കാരണമറിഞ്ഞപ്പോള്‍ പ്രതികരിച്ചത്! പങ്കുവെച്ച് പി കെ ഫിറോസ്

വാക്ക് കൊണ്ടുപോലും ഒരാളെയും വേദനിപ്പിക്കാത്ത നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് പി കെ ഫിറോസ് അനുസ്മരിച്ചു. മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരില്‍ വെച്ച് കല്ലേറേറ്റപ്പോള്‍ എന്ത്മാത്രം അക്ഷോഭ്യനായിട്ടാണ് അദ്ദേഹം പ്രതികരിച്ചത്. പിന്നീട് കല്ലെറിഞ്ഞ വ്യക്തി തന്നെ കാണാന്‍ വന്നപ്പോള്‍ പുഞ്ചിരിയോടെ സ്വീകരിച്ചതും മാപ്പ് കൊടുത്തതുമെല്ലാം പില്‍ക്കാല ചരിത്രമെന്നും അദ്ദേഹം പറഞ്ഞു.

മരണത്തില്‍ പോലും നിയോഗമുണ്ടായതായി അദ്ദേഹം എഴുതി. 'മരണം നോക്കൂ. ഇന്‍ഡ്യയിലെ പ്രതിപക്ഷ നേതാക്കളുടെ യോഗം ബെംഗ്‌ളൂരില്‍ നടക്കുന്ന അതേ ദിവസം അതേ നാട്ടില്‍. ഒരു നിയോഗമെന്നോണം എല്ലാവരെയും അവിടെ എത്തിച്ച പോലെ. ഒടുവില്‍ ശിഹാബ് തങ്ങളുടെയും ഹൈദരലി തങ്ങളുടെയും ഫോടോ പതിച്ച ആംബുലന്‍സില്‍ പ്രത്യേക വിമാനത്തിലേക്ക്. അതും ഒരു നിമിത്തം', ഫിറോസ് കൂട്ടിച്ചേര്‍ത്തു.

പി കെ ഫിറോസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:



Keywords: PK Firos, Oommen Chandy, Kottayam, Obituary, Kerala News, Politics, Political News, Kerala Politics, Congress, Kerala Congress, PK Firos expressed condolence to Oommen Chandy.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia