ADVERTISEMENT
കായംകുളം: ബാറില്‍ ബഹളംവെച്ച വിമുക്തഭടന്റെ ബാഗില്‍ പിസ്റ്റള്‍. വ്യാഴാഴ്ച രാത്രി കായംകുളം നഗരമധ്യത്തിലെ ബാറിലായിരുന്നു സംഭവം. മദ്യപിച്ച് ബാറില്‍ ബഹളമുണ്ടാക്കിയ നാല്‍പ്പതുകാരനായ വിമുക്തഭടന് ബാഗില്‍ നിന്ന് പണമെടുക്കുന്നതിനിടയില് ബാറിലെ ജീവനക്കാരനാണ് തോക്ക് കണ്ടത്. ഉടന്‍ ബാര്‍ അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബാഗില്‍ 12,000 രൂപയും എയര്പിസ്റ്റളുമാണ് ഉണ്ടായിരുന്നത്. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍പിസ്റ്റളാണ് ഇതെന്ന് പരിശോധനയില്‍ ബോധ്യമായി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് 1500 രൂപയ്ക്ക് വാങ്ങിയതാണ് തോക്കെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. മദ്യ ലഹരിയില്‍ സംഭവിച്ചതാണ് മാപ്പാക്കണമെന്ന് അപേക്ഷിച്ചു. പിന്നീട് വീട്ടുകാര്‍ക്കൊപ്പം ഇയാളെ പറഞ്ഞുവിട്ടു.
Keywords: Bar, Kayamkulam, Thursday, Bag, Night, Town, Gun, Kerala Vartha, Malayalam Vartha, Malayalam News.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.