പിറവത്തെ പൈപ്പ് ബോംബ്: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പിറവത്തെ പൈപ്പ് ബോംബ്: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
കോട്ടയം: റെയില്‍പാതയില്‍ പിറവം റോഡ് റയില്‍വേ സ്‌റ്റേഷനു സമീപത്തെ റെയില്‍പാളത്തിനടുത്ത് പൈപ്പ് ബോംബ് കെണ്ടത്തിയ സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ ഉത്തരവായി. അന്വേഷണത്തിനു മുന്നോടിയായി അനൗപചാരികമായി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡിവൈഎസ്പി ബിജു കെ സ്റ്റീഫനെയാണ് അന്വേഷണ ചുമതല ഏല്‍പി ച്ചിട്ടുള്ളത്. കേസ് കൈമാറി ഡിജിപിയുടെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണു റി­പോര്‍ട്ട്‌ . ബോംബ് കണ്ടെത്തിയ സംഭവത്തെ ഗൗരവമുളള കേസായി പരിഗണിച്ചു കൊണ്ടാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്നത്.

എന്‍ഐഎയും ക്രൈംബ്രാഞ്ചും പൊലീസ് അന്വേഷണവുമായി സഹകരിച്ചു വരുന്നുണ്ട്. വെള്ളൂര്‍ തോന്നല്ലൂരില്‍ ട്രാക്കിനോടു ചേര്‍ന്ന സിഗ്നല്‍ ബോക്‌സിന്റെ കോണ്‍ക്രീറ്റ് തറയില്‍ ബോംബ് കണ്ടെത്തിയത്. വന്‍ ശേഷിയില്ലായിരുന്നെങ്കിലും ഉഗ്രസ്‌ഫോടനങ്ങളില്‍ ഉപയോഗിക്കുന്ന അമോണിയം നൈട്രേറ്റ് ആണ് ഇതിലും ഉപയോഗിച്ചതെന്നു ബോംബ് സ്‌ക്വാഡ് പരിശോധനയില്‍ തെളിഞ്ഞിരുന്നു.

സംഭവത്തെ സര്‍­കാര്‍ ഗൗരവമായാണ് കാണുന്നതെന്നും അതിനാല്‍ ഉന്നത തലത്തില്‍ തന്നെ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ പശ്ഛാത്തലത്തിലാണ് കേസ് ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ഉത്തരവായത്.

Keywords: Pipe Bomb, Piravam, Railway track, Crimebranch, Enquiry, Start, Kottayam, Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia