മൊബൈല്‍ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അച്ഛനേയും മകളെയും പരസ്യവിചാരണ ചെയ്ത പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്കെതിരെ കേസെടുക്കണം; റിപോര്‍ട് തേടി മനുഷ്യാവകാശ കമിഷന്‍

 


ADVERTISEMENT

തിരുവനന്തപുരം : (www.kvartha.com 01.09.2021) മൊബൈല്‍ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് തന്നെയും മകളെയും പരസ്യവിചാരണ ചെയ്ത പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തി പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യമായതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വകുപ്പുതല നടപടികള്‍ സ്വീകരിക്കണമെന്ന പരാതിക്കാരന്റെ ആവശ്യത്തില്‍ മനുഷ്യാവകാശ കമിഷന്‍ സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്നും റിപോര്‍ട് തേടി.
Aster_MIMS

മൊബൈല്‍ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അച്ഛനേയും മകളെയും പരസ്യവിചാരണ ചെയ്ത പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്കെതിരെ കേസെടുക്കണം; റിപോര്‍ട് തേടി മനുഷ്യാവകാശ കമിഷന്‍

നാലാഴ്ചയ്ക്കകം റിപോര്‍ട് സമര്‍പിക്കണമെന്നാണ് കമിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടത്. പരസ്യവിചാരണക്ക് ഇരയായ ജി ജയചന്ദ്രന്‍ സമര്‍പിച്ച പരാതിയിലാണ് നടപടി. എട്ടുവയസ്സുള്ള മകളെയും തന്നെയും പൊലീസ് ഉദ്യോഗസ്ഥ പൊതുസ്ഥലത്ത് പരസ്യമായി മോഷ്ടാക്കളാക്കി മുദ്രകുത്തി അപമാനിച്ചതായി പരാതിയില്‍ പറയുന്നു.

മകളെ കേസില്‍ ഉള്‍പെടുത്തുമെന്നും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തി. താനും മകളും പട്ടികജാതി വിഭാഗത്തില്‍ ഉള്‍പെടുന്നവരാണെന്ന് നിറത്തിലും രൂപത്തിലും ബോധ്യപ്പെട്ടതു കൊണ്ടാണ് എതിര്‍കക്ഷി തന്നോട് ഇത്തരത്തില്‍ പെരുമാറിയതെന്ന് പരാതിയില്‍ പറയുന്നു. എതിര്‍കക്ഷിയില്‍ നിന്നും ആവശ്യമായ നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

Keywords:  Pink police officer should be prosecuted; Human Rights Commission seeks report, Thiruvananthapuram, News, Police, Inquiry Report, Complaint, Allegation, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia