ഗര്‍ഭിണിയായ ആന പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ച് ചരിഞ്ഞു; സംഭവത്തില്‍ ദുരൂഹത; അന്വേഷണം ആരംഭിച്ചു

 


ADVERTISEMENT

പാലക്കാട്: (www.kvartha.com 03.06.2020) ഗര്‍ഭിണിയായ ആന പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ച് ചരിഞ്ഞ സംഭവത്തില്‍ ദുരൂഹത. സംഭവത്തില്‍ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരിവിഴാംകുന്ന് അമ്പലപ്പാറയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ ആനയാണ് വെള്ളിയാര്‍ പുഴയില്‍ ചരിഞ്ഞത്.

ഗര്‍ഭിണിയായ ആന പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ച് ചരിഞ്ഞു; സംഭവത്തില്‍ ദുരൂഹത; അന്വേഷണം ആരംഭിച്ചു

അവശനിലയില്‍ കണ്ട ആനയ്ക്ക് ചികിത്സ നല്‍കാനായി രണ്ട് കുങ്കിയാനകളെ വനം വകുപ്പ് കൊണ്ടുവന്നെങ്കിലും വെള്ളത്തില്‍ നില്‍ക്കുന്നതിനിടെ ഒരു മാസം ഗര്‍ഭിണിയായ ആന ചരിയുകയായിരുന്നു.

സൈലന്റ് വാലി വനമേഖലയില്‍നിന്ന് പുറത്തിറങ്ങിയ 15 വയസ് തോന്നിക്കുന്ന പിടിയാനയാണ് നാല് ദിവസം മുന്‍പ് ചരിഞ്ഞത്. മീന്‍പിടിക്കാന്‍ വെച്ച തോട്ട കൊണ്ടേറ്റ വായിലെ വലിയ മുറിവാണ് ആനയുടെ മരണത്തിനിടയാക്കിതെന്നായിരുന്നു വനം വകുപ്പിന്റെ ആദ്യ നിഗമനം. എന്നാല്‍ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേല്‍ത്താടി തകര്‍ന്നതായി വ്യക്തമായി.

അമ്പലപ്പാറ വനമേഖലയിലെ കര്‍ഷകര്‍ പന്നിയെ തുരത്താനായി കൃഷിയിടത്തില്‍ പടക്കം ഉപയോഗിക്കാറുണ്ടായിരുന്നു. കൂടാതെ പൈനാപ്പിളില്‍ പടക്കം നിറച്ച് വെക്കാറുണ്ടെന്നും സൂചന ലഭിച്ചു. ഇതോടെയാണ് വനം വകുപ്പിന്റെ അന്വേഷണം പൈനാപ്പിളിലേക്ക് നീങ്ങിയത്.

അതേസമയം നാട്ടുകാരിലാരെങ്കിലും പടക്കം നിറച്ച പൈനാപ്പിള്‍ ആനയ്ക്ക് നല്‍കിയിട്ടുണ്ടോയെന്നും വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്.

Keywords:  News, Kerala, Palakkad, Wild Elephants, Killed, Death, Forest, Enquiry, Food, Pineapple Filled with Firecrackers Killed Pregnant Wild Elephant
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia