പഴയകാല ചെയ്തികളുടെ ഫലമനുഭവിക്കേണ്ടി വന്നാല്‍ എല്‍ഡിഎഫ് കുറ്റക്കാരല്ല: പിണറായി വിജയന്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 05.06.2016) പഴയകാലചെയ്തികളുടെ ഫലമനുഭവിക്കേണ്ടിവന്നാല്‍ എല്‍ ഡി എഫ് കുറ്റക്കാരല്ലെന്നും പ്രതികാരമൂര്‍ത്തിയാകാന്‍ എല്‍ ഡി എഫ് സര്‍ക്കാരില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

നിയമം നിയമത്തിന്റെ വഴിക്കുപോകും അതില്‍ സര്‍ക്കാര്‍ ഇടപെടില്ല. എന്നാല്‍ വികസനത്തിന് തുരങ്കം വെക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അത് പ്രതികാരമായി കാണേണ്ടതില്ലെന്നും പിണറായി പറഞ്ഞു. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എടുത്ത നിലപാടില്‍ സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കും. ഡാം സുരക്ഷിതമാണെന്ന അഭിപ്രായം എല്‍ ഡി എഫ് സര്‍ക്കാരിനില്ല. തമിഴ്‌നാടുമായി സംഘര്‍ഷത്തിലൂടെ പരിഹാരം കാണാനാവില്ലെന്നും ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്തുന്നതിനാണ് ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.
പഴയകാല ചെയ്തികളുടെ ഫലമനുഭവിക്കേണ്ടി വന്നാല്‍ എല്‍ഡിഎഫ് കുറ്റക്കാരല്ല: പിണറായി വിജയന്‍

Keywords : Kannur, Kerala, Chief Minister, LDF, Government, CPM, Pinarayi vijayan, UDF, Oommen Chandy, Congress, Law.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia