Controversy | മുഖ്യമന്ത്രിയുടെ തേജസ് കൃത്രിമമായി നിര്‍മിച്ചതല്ല, ആ ശോഭ കെട്ടുപോകില്ല; പിവി അന്‍വര്‍ ശത്രുക്കളുടെ കൈയില്‍ കളിക്കുകയാണെന്ന് സംശയിക്കുന്നുവെന്നും ടിപി രാമകൃഷ്ണന്‍
● സിപിഎം അംഗമാണെങ്കില്‍ ആരോപണം ഉന്നയിച്ചയാളെ സസ്പെന്‍ഡ് ചെയ്യാം.
● സ്വതന്ത്ര എംഎല്‍എ ആയതിനാല്‍ നടപടി എടുക്കാന്‍ കഴിയില്ല
കോഴിക്കോട്: (KVARTHA) പിവി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ശത്രുക്കളുടെ കൈയില്‍ കളിക്കുകയാണെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. അന്‍വറിന്റെ ചെയ്തികള്‍ തെറ്റാണെന്ന് പറഞ്ഞ രാമകൃഷ്ണന്‍ ജനങ്ങളില്‍ നിന്ന് നേടിയ അംഗീകാരമാണ് മുഖ്യമന്ത്രിക്കുള്ളതെന്നും അവര്‍ നല്‍കിയ സൂര്യതേജസാണ് അദ്ദേഹത്തിന്റേതെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ തേജസ് കൃത്രിമമായി നിര്‍മിച്ചതല്ലെന്നും ആ ശോഭ ഈ വര്‍ത്തമാനംകൊണ്ട് കെട്ടുപോകില്ലെന്നും ടിപി രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. അന്‍വറിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്‍വര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അത് പൂര്‍ത്തിയാകും മുമ്പ് ഏതെങ്കിലും ആക്ഷേപം പരസ്യമായി ഉന്നയിക്കുന്നത് ശരിയല്ലെന്നും കണ്‍വീനര്‍ പറഞ്ഞു. പാര്‍ട്ടി നിലപാടാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. അദ്ദേഹം സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമാണ്. മുഖ്യമന്ത്രി ചതിച്ചു എന്ന് അന്‍വര്‍ പറയുന്നത് അടിസ്ഥാനരഹിതമാണെന്നും കണ്‍വീനര്‍ അഭിപ്രായപ്പെട്ടു.
അന്‍വര്‍ ജനങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് പറഞ്ഞ കണ്‍വീനര്‍ അദ്ദേഹം നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ടു. സിപിഎം അംഗമാണെങ്കില്‍ അന്‍വറിനെ സസ്പെന്‍ഡ് ചെയ്യാം. പക്ഷേ, അന്‍വര്‍ സ്വതന്ത്ര എംഎല്‍എയാണ്. ഓരോ ദിവസവും ഓരോ പുതിയ ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിക്കുന്നത്. അത് ശരിയായ രീതിയല്ലെന്നും ടിപി രാമകൃഷ്ണന്‍ പ്രതികരിച്ചു.
അതിനിടെ രണ്ടുമണിക്കൂറോളം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് പിവി അന്‍വര്‍ ഉന്നയിച്ചത്. എറണാകുളത്തായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇതിന് മറുപടി നല്‍കാന്‍ തയാറായില്ല. മാധ്യമങ്ങളോട് ഒന്നും മിണ്ടാതെ അദ്ദേഹം കടന്നുപോകുകയായിരുന്നു.
#PinarayiVijayan, #TPRamakrishnan, #PVAnwar, #KeralaPolitics, #CPM, #LDF