പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി അധികാരമേറ്റു
May 20, 2021, 15:47 IST
തിരുവനന്തപുരം: (www.kvartha.com 20.05.2021) തുടര്‍ഭരണമെന്ന ചരിത്രനേട്ടത്തോടെ 17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളുമായി രണ്ടാം പിണറായി മന്ത്രിസഭ വ്യാഴാഴ്ച വൈകിട്ട് മൂന്നരയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൃഡപ്രതിജ്ഞ ചെയ്താണ് പിണറായി അധികാരമേറ്റത്. സിപിഎം ജനറല്‍ സെക്രടറിയായ സീതാറാം യെ്ച്ചൂരിക്ക് ഹസ്തദാനം നല്‍കിയ ശേഷമാണ് വേദിയിലേക്ക് പ്രവേശിച്ചത് .

മുഖ്യമന്ത്രിക്ക് പിന്നാലെ സിപിഐ പ്രതിനിധിയായ കെ രാജനും മൂന്നാമതായി കേരളാ കോണ്‍ഗ്രസ് എമ്മിലെ റോഷി അഗസ്റ്റിനാണ് സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലാണ് റോഷി സത്യപ്രതിജ്ഞ ചെയ്തത്.
പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ളി, എംഎ ബേബി, കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങി പ്രമുഖ ഇടതുമുന്നണി നേതാക്കന്‍മാരെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.
സെക്രടറിയറ്റിനു പിന്നിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് രാജ്ഭവനിലെ ചായസല്‍ക്കാരം കഴിഞ്ഞാകും സെക്രടറിയറ്റില്‍ മന്ത്രിസഭാ യോഗം. പിന്നാലെ ചേരുന്ന ആദ്യ മന്ത്രിസഭായോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളും പ്രതീക്ഷിക്കുന്നു.
വേദിയില്‍ ഒന്നര മീറ്ററും സദസില്‍ രണ്ട് മീറ്ററും അകലത്തിലാണ് കസേരകള്‍. ഒരു മന്ത്രിക്കൊപ്പം അഞ്ചു പേരെ മാത്രമേ അനുവദിക്കൂ. 140 അടി നീളത്തില്‍ വേദിയില്‍ സ്ഥാപിച്ച എല്‍ഇഡി സ്‌ക്രീനില്‍ ചടങ്ങിനു മുന്‍പ് 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സംഗീതാവിഷ്‌കാരം പ്രദര്‍ശിപ്പിച്ചു.
സത്പ്രതിജ്ഞയ്ക്കു മുന്നോടിയായി രാവിലെ മുഖ്യമന്ത്രിയും സിപിഎം, സിപിഐ നിയുക്ത മന്ത്രിമാരും ആലപ്പുഴയിലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തിലും പുഷ്പാര്‍ച്ചന നടത്തി. ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിച്ചിട്ടുണ്ടെങ്കിലും കോവിഡ് പ്രതിസന്ധി കാരണം പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. തമിഴ്‌നാട് സര്‍കാരിന്റെ പ്രതിനിധിയായി വ്യവസായമന്ത്രി തങ്കം തേനരശ് എത്തിയേക്കും. ബംഗാളും പ്രതിനിധിയെ അയയ്ക്കുന്നുണ്ട്.
സിപിഎം ജനറല്‍ സെക്രടറി സീതാറാം യെച്ചൂരിയും മറ്റു പൊളിറ്റ് ബ്യൂറോ അംഗങ്ങളും പ്രമുഖ നേതാക്കളും സ്ഥാനമൊഴിയുന്ന മന്ത്രിമാരും എല്‍ഡിഎഫ് എംഎല്‍എമാരുമടക്കം അഞ്ഞൂറില്‍ താഴെപ്പേരെയാണു പ്രതീക്ഷിക്കുന്നത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ അവഗണിച്ച് ചടങ്ങു വിപുലമാക്കിയതില്‍ പ്രതിഷേധിച്ച് യുഡിഎഫ് എംഎല്‍എമാരും നേതാക്കളും നേരിട്ടെത്തില്ല. പകരം ഓണ്‍ലൈനായി കാണും.
Keywords: Pinarayi Vijayan was sworn in as the Chief Minister, Thiruvananthapuram, News, Politics, Pinarayi Vijayan, Chief Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.