ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 20.05.2016) അടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ. വെള്ളിയാഴ്ച രാവിലെ എ.കെ.ജി സെന്ററില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. ഇതോടെ മുഖ്യമന്ത്രി ആരാണെന്ന ചോദ്യത്തിന് വിരാമമായിരിക്കയാണ്.
Keywords: Pinarayi Vijayan to become Kerala CM, V.S Achuthanandan, Media, Report, Conference, Cabinet, Kerala.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിര്‍ന്ന നേതാവ് പ്രകാശ് കാരാട്ടും യോഗത്തില്‍ പങ്കെടുത്തിരുന്നു. പിണറായി തന്നെയാണ് മുഖ്യമന്ത്രി എന്ന തീരുമാനം സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് വിളിച്ചുവരുത്തി വി.എസിനെ അറിയിച്ചു. വി എസ് എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ലെന്നാണ് വിവരം.
ചുരുങ്ങിയത് ഒരു വര്‍ഷമോ അല്ലെങ്കില്‍ ആറുമാസമെങ്കിലുമോ തന്നെ
മുഖ്യമന്ത്രിയാക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പിണറായിയെ മുഖ്യമന്ത്രിയായും വി.എസിനെ ക്യാബിനറ്റ് പദവിയിലേക്കും പരിഗണിക്കുമെന്നായിരുന്നു പാര്‍ട്ടിയില്‍ നിന്ന് നേരത്തെ ലഭിച്ച വിവരം. സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം സംസ്ഥാന സമിതിയും വെള്ളിയാഴ്ച ചേരുന്നുണ്ട്.

Also Read:
ഉപ്പളയില്‍ വീടുകള്‍ക്കും ആരാധനാലയത്തിനും നേരെ അക്രമം
Keywords: Pinarayi Vijayan to become Kerala CM, V.S Achuthanandan, Media, Report, Conference, Cabinet, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.