SWISS-TOWER 24/07/2023

പിണറായി വിജയന്‍ സര്‍കാരിന്റെ സത്യപ്രതിജ്ഞ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 20 ന് വൈകിട്ട്; പൊതുജനങ്ങള്‍ക്ക് ചടങ്ങില്‍ പ്രവേശനമുണ്ടാകില്ല

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 08.05.2021) രണ്ടാം പിണറായി വിജയന്‍ സര്‍കാരിന്റെ സത്യപ്രതിജ്ഞ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. മെയ് 20ന് വൈകിട്ടാണു ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ പ്രവേശനം ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമായി ചുരുക്കി. പൊതുജനങ്ങള്‍ക്കു ചടങ്ങില്‍ പ്രവേശനമുണ്ടാകില്ല. പിണറായി വിജയന്‍ സര്‍കാരിന്റെ സത്യപ്രതിജ്ഞ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 20 ന് വൈകിട്ട്; പൊതുജനങ്ങള്‍ക്ക് ചടങ്ങില്‍ പ്രവേശനമുണ്ടാകില്ല
Aster mims 04/11/2022 മന്ത്രിസഭയില്‍ 21 അംഗങ്ങള്‍ വരെ ആകാമെന്നു സിപിഎം- സിപിഐ ചര്‍ച്ചയില്‍ ധാരണയായിരുന്നു. എങ്കിലും മറ്റു ഘടക കക്ഷികളുടെ അവകാശ വാദങ്ങള്‍ കൂടി കണക്കിലെടുത്തശേഷം മാത്രമേ എണ്ണം സംബന്ധിച്ച് അവസാന തീരുമാനം എടുക്കൂ. സിപിഐക്ക് നാലു മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറുമാണു ധാരണ.

കേരള കോണ്‍ഗ്രസിനെ (എം) പരിഗണിക്കേണ്ട സാഹചര്യത്തില്‍ കാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് സ്ഥാനം സിപിഐ വിട്ടുകൊടുത്തേക്കും. ഏകാംഗ കക്ഷികള്‍ക്കു മന്ത്രിസ്ഥാനം ഉണ്ടാകില്ലെന്നാണു സൂചന. എന്നാല്‍, ഇക്കാര്യത്തില്‍ അവസാന തീരുമാനം എടുത്തിട്ടില്ലെന്നു നേതാക്കള്‍ പറഞ്ഞു. 17ന് എല്‍ഡിഎഫ് യോഗത്തിനു മുന്‍പായി ഇരുപാര്‍ടികളും തമ്മില്‍ വീണ്ടും ചര്‍ച്ച നടക്കും. 18ന് സിപിഎം സംസ്ഥാന കമിറ്റി മന്ത്രിമാരെ നിശ്ചയിക്കും.

Keywords:  Pinarayi Vijayan to be sworn-in as CM for second time on May 20, Thiruvananthapuram, News, Politics, Pinarayi vijayan, Cabinet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia