ദുഷിച്ച ചിന്താഗതിയുള്ള ചില ആളുകൾ സ്വാർഥ ലാഭത്തിന് വേണ്ടി തെറ്റായ വഴിയിലൂടെ പണമുണ്ടാക്കാൻ ശ്രമിക്കുകയാണ്; നാർകോടിക് വ്യാപനം കേരളത്തിന് ആപത്തെന്ന് മുഖ്യമന്ത്രി
Sep 17, 2021, 17:33 IST
തിരുവനന്തപുരം: (www.kvartha.com 17.09.2021) നാർകോടിക് വ്യാപനം കേരളത്തിന് ആപത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുഷിച്ച ചിന്താഗതിയുള്ള ചില ആളുകൾ സ്വാർഥമായ ലാഭത്തിന് വേണ്ടി തെറ്റായ വഴിയിലൂടെ പണമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ഇതിലൂടെ പുതുതലമുറയെ തകർക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പ്രവർത്തികൾ ഒരുവിധം തടയാൻ സ്റ്റുഡന്റ് പൊലീസിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
164 സ്കൂളുകളിലെ സ്റ്റുഡൻറ് പൊലീസ് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പണം സമ്പാദിക്കുന്നതിന് വേണ്ടി വളർന്നുവരുന്ന തലമുറയെ തകർക്കുന്ന രീതിയിലുള്ള ശ്രമമാണ് ലഹരിവ്യാപനത്തിലൂടെ നടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Keywords: News, Thiruvananthapuram, Kerala, State, Pinarayi Vijayan, Chief Minister, Top-Headlines, Narcotic expansion, Pinarayi Vijayan says 'Narcotic expansion' is a danger to Kerala.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.