മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഇനിയും ഉയര്‍ത്താതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി
Jun 3, 2016, 12:23 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.06.2016) മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഇനിയും ഉയര്‍ത്താതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതായി മുല്ലപ്പെരിയാര്‍ സമരസമിതി.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണ്ടെന്ന രീതിയില്‍ വന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം പെരിയാര്‍ തീരദേശ മേഖലയിലുണ്ടാക്കിയ ആശങ്ക സമരസമിതി മുഖ്യമന്ത്രിയെ അറിയിച്ചു. അതേസമയം തന്റെ വാക്കുകളില്‍ ചിലത് വളച്ചൊടിക്കുകയാണ് ഉണ്ടായതെന്നും മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണ്ടെന്നു പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചതായും സമരസമിതി നേതാക്കള്‍ പറഞ്ഞു.
സമരസമിതി ഉന്നയിക്കുന്ന എല്ലാ കാര്യങ്ങളും പരിഗണിക്കും. ഇക്കാര്യത്തില്‍ പെരിയാര്‍ തീരത്തുള്ളവര്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. രാജ്യാന്തര ഏജന്‍സിയെക്കൊണ്ട് പഠനം നടത്തണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കി സമിതി നേതാക്കള്‍ മുഖ്യമന്ത്രിക്കു നിവേദനവും നല്‍കി.
ഇ.എസ്.ബിജിമോള്‍ എംഎല്‍എ, മുല്ലപ്പെരിയാര്‍ സമരസമിതി നേതാക്കളായ കെ.എന്‍.മോഹന്‍ദാസ്, അഡ്വ. സ്റ്റീഫന്‍ ഐസക്, ഫാ. റോബിന്‍ പേണ്ടാനത്ത്, പോള്‍ തോമസ്, ഷാജി പി. ജോസഫ്, കെ.പി.എം.സുനില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Keywords:Thiruvananthapuram, Kerala, Chief Minister, Pinarayi vijayan, CPM, LDF, Government, Meet, Mullaperiyar, Mullaperiyar Dam, Save Mullaperiyar, E.S. Bijimol.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.