മരംമുറിക്കേസിലെ ധര്‍മടം ബന്ധം; തനികൊപ്പം നിന്ന് ഫോടോ എടുത്തതുകൊണ്ട് മാത്രം മാധ്യമ പ്രവര്‍ത്തകന് ഇളവുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 04.09.2021) മരംമുറിക്കേസിലെ ധര്‍മടം ബന്ധം എന്ന ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോപണ വിധേയനായ മാധ്യമപ്രവര്‍ത്തകനുമായി ഓണത്തിന് ഒപ്പം നിന്ന് ഫോടോ എടുത്തിട്ടുണ്ട്. എന്നാല്‍ തനികൊപ്പം ഫോടോ എടുത്തതുകൊണ്ട് അന്വേഷണത്തില്‍ ഒരു ആനുകൂല്യവും അയാള്‍ക്ക് ലഭിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Aster_MIMS

മരംമുറിക്കേസിലെ ധര്‍മടം ബന്ധം; തനികൊപ്പം നിന്ന് ഫോടോ എടുത്തതുകൊണ്ട് മാത്രം മാധ്യമ പ്രവര്‍ത്തകന് ഇളവുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

അന്വേഷണത്തിന്റെ ഭാഗമായി കുറ്റം കണ്ടെത്തിയാല്‍ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ, അത് മറ്റേതെങ്കിലും തരത്തില്‍ ചാര്‍ത്തിക്കൊടുത്ത് കുറ്റം ഉണ്ടാക്കാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അയാള്‍ ആ ദിവസം വീട്ടില്‍ വന്നു എന്നത് ശരിയാണ്. ഒരു കൂട്ടര്‍ ഫോടോ എടുക്കുന്നുണ്ടായിരുന്നു. എനിക്കും ഒരു ഫോടോ വേണം എന്ന് പറഞ്ഞ് അയാള്‍ ഫോടോ എടുത്തു എന്നതും വസ്തുതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണത്തിന് മുഖ്യമന്ത്രിയോടൊപ്പമുള്ള ഫോടോ മാധ്യമപ്രര്‍ത്തകന്‍ ദീപക് ധര്‍മടം പങ്കുവെച്ചിരുന്നു. മരംമുറി കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റ പേര് ഉയന്നുവന്നതോടെയാണ് സംഭവം വിവാദമായത്.

Keywords:  Pinarayi Vijayan on Deepak Dharmadam issue, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Media, Kerala.


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia