Pinarayi Vijayan | ക്യാപ്റ്റനായി പടനയിച്ച് പിണറായി; വിജയ പ്രതീക്ഷയിൽ എൽഡിഎഫ്
Apr 23, 2024, 13:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
/ ഭാമനാവത്ത്
കണ്ണൂർ: (KVARTHA) പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദേശീയ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ കേരളത്തിൽ എത്തിയെങ്കിലും താരമായത് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുപതു ദിവസം തുടർച്ചയായാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യമന്ത്രി പങ്കെടുത്തത്. ഇതോടെ സംസ്ഥാനത്തെ 14 ലോക്സഭ മണ്ഡലങ്ങളിലും ആവേശമാകാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞു. പിണറായി വിജയൻ പ്രസംഗങ്ങൾക്കിടെ കുറിക്കു കൊള്ളും വിധത്തിൽ നടത്തിയ പരാമർശങ്ങളാണ് സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചയായി മാറിയത്.
പ്രധാനമന്ത്രി കേരളത്തിൽ എത്തി തനിക്കെതിരെ നടത്തിയ വിമർശനങ്ങൾക്ക് സമചിത്തതയോടെ മറുപടി പറഞ്ഞ മുഖ്യമന്ത്രി പൗരത്വ ഭേദഗതിയുടെ പേരിൽ രാഹുൽഗാന്ധിയെ കണക്കിന് വിമർശിക്കുകയും ചെയ്തു. ഇതോടെ കോൺഗ്രസ് പ്രതിരോധത്തിലാവുകയും പിണറായിയുടെ വാദമുഖങ്ങൾക്ക് മറുപടി പറയാൻ നിർബന്ധിതരാവുകയും ചെയ്തു. പൗരത്വ ഭേദഗതി നിയമത്തെ ചെറുക്കുന്നതിൽ കോൺഗ്രസിനെക്കാൾ വിശ്വാസ്യത സിപിഎമ്മിനാണെന്ന ഊന്നൽ നൽകി കൊണ്ടാണ് മുഖ്യ മന്ത്രി തൻ്റെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങൾ നടത്തിയത്.
രാഹുൽ ഗാന്ധിക്കെതിരെ ഇന്ത്യാ മുന്നണിയുടെ സഹയാത്രികനായ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി നടത്തിയ കടന്നാക്രമണങ്ങൾ സംസ്ഥാന തലത്തിൽ തന്നെ ദേശീയ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയും ചെയ്തു. വയനാട്, മലപ്പുറം, പൊന്നാനി, എറണാകുളം എന്നിവടങ്ങളിൽ ഒഴികെ മറ്റിടങ്ങളിൽ എൽ.ഡി.എഫ് തൂത്തുവാരുമെന്നു തന്നെയാണ് മുഖ്യമന്ത്രിയും ഇടതു നേതാക്കളും വിശ്വസിക്കുന്നത്. എന്നാൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം തങ്ങൾക്ക് ഗുണകരമാവുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.