Silverline | 'സില്‍വര്‍ലൈന്‍ പദ്ധതി മംഗ്‌ളൂറിലേക്ക് നീട്ടണം'; സതേന്‍ സോണല്‍ കൗന്‍സില്‍ യോഗത്തില്‍ വിഷയം ഉയര്‍ത്തി കേരളം; ഇരു സംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച നടക്കും
Sep 3, 2022, 16:46 IST
തിരുവനന്തപുരം: (www.kvartha.com) സതേന്‍ സോണല്‍ കൗന്‍സില്‍ യോഗത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതി മംഗ്‌ളൂറിലേക്ക് നീട്ടണമെന്ന ആവശ്യം ഉയര്‍ത്തി കേരളം. വിഷയത്തില്‍ കേരള-കര്‍ണാടക ചര്‍ച ഈ മാസം തന്നെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും തമ്മിലാണ് ചര്‍ച നടക്കുക.
തിരുവനന്തപുരത്ത് നടക്കുന്ന സതേന്‍ സോണല്‍ കൗന്‍സിലില്‍ സില്‍വര്‍ ലൈന്‍ പാത മംഗലാപുരം വരെ നീട്ടുന്നത് കേരളം അജണ്ടയായി വച്ചിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ ആദ്യം ഇരു സംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച നടത്താന്‍ ധാരണയായത്. സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണയില്‍ എത്തിയ ശേഷമേ മറ്റു ചര്‍ചകളുമായി മുന്നോട്ടു പോകൂ. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ ആവശ്യത്തില്‍ ഇപ്പോള്‍ സതേന്‍ സോണല്‍ കൗന്‍സില്‍ യോഗത്തില്‍ ചര്‍ചയുണ്ടാകില്ല.
തലശ്ശേരി-മൈസൂറു, നിലമ്പൂര്‍ -നഞ്ചന്‍കോട് പാതയുടെ കാര്യവും വിഷയത്തില്‍ ചര്‍ചയാകും. കേന്ദ്ര വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കണം എന്നും ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യുതി നല്‍കാന്‍ അനുവദിക്കണം എന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു.
ചര്‍ചയില്‍ അതിവേഗ റെയില്‍വേ ഇടനാഴി എന്ന ആവശ്യം തമിഴ്‌നാട് മുന്നോട്ടുവച്ചിരുന്നു. കോയമ്പതൂര്‍, ചെന്നൈ, മധുര, തൂത്തുക്കൂടി നഗരങ്ങളെ ബന്ധിപ്പിച്ച് അതിവേഗ റെയില്‍വേ ഇടനാഴി വേണം. അയല്‍സംസ്ഥാനങ്ങളെ കൂടി ബന്ധിപ്പിക്കണം എന്ന ആവശ്യവും തമിഴ്‌നാട് മുന്നോട്ടു വച്ചു.
കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍, കോവളം റാവിസ് കന്‍വന്‍ഷന്‍ സെന്ററിലാണ് കേന്ദ്രവും ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള വിഷയങ്ങള്‍ ചര്‍ച ചെയ്യുന്ന കൗന്‍സില്‍ നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവര്‍ കൗന്‍സിലില്‍ പങ്കെടുക്കുന്നുണ്ട്. കൗന്‍സിലില്‍ പങ്കെടുക്കാനായി വെള്ളിയാഴ്ച കോവളത്ത് എത്തിയ അമിത് ഷായെ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു. സ്വീകരണത്തോട് അനുബന്ധിച്ച് കലാപരിപാടികളും അരങ്ങേറിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.