ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണം; മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി മുഖ്യമന്ത്രി
Feb 12, 2018, 11:49 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 12.02.2018) ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണമെന്ന കര്‍ശന നിര്‍ദേശം മന്ത്രിമാര്‍ക്ക് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്വാറം തികയാതെ മന്ത്രിസഭാ യോഗം മാറ്റിവയ്‌ക്കേണ്ടിവന്ന സാഹചര്യത്തിലാണ് തിങ്കളാഴ്ച വീണ്ടും മന്ത്രിസഭാ യോഗം ചേര്‍ന്നപ്പോള്‍ മന്ത്രിമാരോട് ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടായിരിക്കണമെന്ന് കര്‍ശന നിര്‍ദേശം മുഖ്യമന്ത്രി നല്‍കിയത്.
കാലാവധി തീര്‍ന്ന ഓര്‍ഡിനന്‍സുകള്‍ വീണ്ടും ഇറക്കുന്നതിനു ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ മാത്രമായി കഴിഞ്ഞ വെള്ളിയാഴ്ച നിശ്ചയിച്ച പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയടക്കം ഏഴുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. 19 അംഗ മന്ത്രിസഭയിലെ 12 പേരും യോഗത്തിനെത്തിയില്ല. ഇതോടെ ക്വാറം തികയാത്തതിനാല്‍ യോഗം മാറ്റിവച്ചു. ഇതിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധവും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
മുഖ്യമന്ത്രിയും സി.പി.എമ്മിലെ അഞ്ച് പേരും ജെ.ഡി.എസ് പ്രതിനിധി മാത്യു ടി. തോമസും മാത്രമാണ് മന്ത്രിസഭാ യോഗത്തിനെത്തിയത്. ക്വോറം തികയണമെങ്കില്‍ മൊത്തം എണ്ണത്തിന്റെ മൂന്നിലൊന്ന് (ഏഴ് പേര്‍) വേണം. സി.പി.എം സെക്രട്ടേറിയറ്റില്‍ പങ്കെടുത്ത എ.കെ. ബാലന്‍, തോമസ് ഐസക്, എം.എം. മണി, ടി.പി. രാമകൃഷണന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടി മന്ത്രിമാര്‍. ക്വോറംതികയാതെ യോഗം പിരിയേണ്ടി വരുന്നത് അപൂര്‍വമാണ്.

Keywords: Pinarayi Vijayan directs ministers should be in Trivandrum for at least five days, Thiruvananthapuram, News, Politics, Meeting, Cabinet, Ministers, Criticism, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.