വിവാദങ്ങള്‍ അവിടെ നിക്കട്ടെ, പിന്നെ ആലോചിക്കാം, നയപരമായ കാര്യങ്ങളില്‍ സൂക്ഷിച്ച് സംസാരിക്കണം: മന്ത്രിമാരോട് ഒന്നാം ആഴ്ചയില്‍ പിണറായിക്ക് ഇങ്ങനെ പറയേണ്ടി വന്നു
Jun 1, 2016, 15:56 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 01.06.2016) ഇടതുമുന്നണി സര്‍ക്കാര്‍ തുടക്കത്തിലേ ധൃതിപിടിച്ച് തീരുമാനമെടുക്കില്ല, പ്രത്യേകിച്ചും അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുടെ കാര്യത്തില്‍. മുഖ്യമന്ത്രി പിണറായി വിജയന് ഘടകകക്ഷി നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയതായാണ് വിവരം.
മാത്രമല്ല സര്‍ക്കാര്‍ പ്രവര്‍ത്തനം തുടങ്ങി ആദ്യ ദിവസങ്ങളില്‍ തന്നെ ജനങ്ങളില്‍ സംശയമുണ്ടാക്കുന്ന ഇത്തരമൊരു വിവാദം ഉണ്ടാക്കാന്‍ ഇടയാക്കിയതിലെ അതൃപ്തി വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രനെ മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തതായി സൂചനയുണ്ട്.
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കടകംപള്ളിയോട് ഇത് പറഞ്ഞു. നയപരമായ കാര്യങ്ങളില്‍ പൊതുധാരണയുടെ അടിസ്ഥാനത്തിലും മുഖ്യമന്ത്രിയുടെ അനുമതിയോടെ അല്ലാതെയും മന്ത്രിമാര്‍ മാധ്യങ്ങളിലും പൊതുവേദികളിലും അഭിപ്രായം പറയരുതെന്ന നിര്‍ദേശവും ഉണ്ട്. ഇതോടെ കടകംപള്ളിയുടെ അതിരപ്പിള്ളി അനുഭവം മറ്റു മന്ത്രിമാര്‍ക്ക് തുടക്കത്തില്‍ തന്നെ പാഠമായി.
പരിസ്ഥിതിക്ക് വന്‍തോതില്‍ ദോഷം ഉണ്ടാക്കരുതെന്ന വിമര്‍ശനം ഉയരുകയും അതിന് സാധ്യത നല്കുന്ന പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്തതിനു പിന്നാലെ വിവാദ പദ്ധതികളില്‍ സമവായത്തോടെയല്ലാതെ തീരുമാനമെടുക്കില്ലെന്ന് ഇടതുമുന്നണി പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു.
ഇതിനെ മറികടക്കുന്ന വിധത്തില്‍ അതിരപ്പിള്ളി പദ്ധതിക്ക് അനുകൂലമായി സംസാരിച്ചാണ് മന്ത്രി കടകം പള്ളി സുരേന്ദ്രന് സര്‍ക്കാരിനെ വെട്ടിലാക്കിയത്.
പദ്ധതി പ്രദേശങ്ങളുടെ 200 ഓളം ആദിവാസി കുടുംബങ്ങളുടെ വീടുകള്‍ ഇല്ലാതാകാന്‍ ഇടയാകുമെന്ന്
കണ്ടെത്തിയിരുന്നു. അവരെ പുനരധിവസിപ്പിക്കുക എന്നത് പദ്ധതിയുടെ ഭാഗമാണെങ്കിലും അവരുടെ സ്വന്തം ആവാസ സ്ഥലത്തുനിന്ന് ഫലത്തില്‍ കുടിയൊഴിപ്പിക്കലായി ഇതുമാറുകയും ചെയ്യും. അതുകൊണ്ട് പദ്ധതിയെ പൂര്‍ണമായി എതിര്‍ക്കുന്ന നിലപാടാണ് എല്‍ ഡി എഫിലെ രണ്ടാം കക്ഷിയായ സി പി ഐയുടേത്.
വി എസ് അച്യുതാനന്ദനും ഈ നിലപാടിനെ അംഗീകരിക്കുന്നു എന്നതാണ് സി പി എമ്മിനെ അലട്ടുന്നത്. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാതെ തന്നെ കേരളത്തിലെ വൈദ്യുത ക്ഷാമം പരിഹരിക്കാന്‍ ദ്രവീകൃത വാതക പൈപ്പ് സ്ഥാപിക്കുക, പാരമ്പര്യേതര വൈദ്യുത സ്രാതസ്സുകളില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാന് ബൃഹത് പദ്ധതികള്‍ ആരംഭിക്കുക തുടങ്ങിയവയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ സര്‍ക്കാരിനു മുന്നില്‍ വയ്ക്കുന്ന ബദല്‍ നിര്‍ദേശങ്ങള്‍.
Keywords: Pinarayi to control ministers on statements, Thiruvananthapuram, Chief Minister, Controversy, CPM, Family, House, LDF, V.S Achuthanandan, Kerala.
മാത്രമല്ല സര്‍ക്കാര്‍ പ്രവര്‍ത്തനം തുടങ്ങി ആദ്യ ദിവസങ്ങളില്‍ തന്നെ ജനങ്ങളില്‍ സംശയമുണ്ടാക്കുന്ന ഇത്തരമൊരു വിവാദം ഉണ്ടാക്കാന്‍ ഇടയാക്കിയതിലെ അതൃപ്തി വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രനെ മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തതായി സൂചനയുണ്ട്.
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കടകംപള്ളിയോട് ഇത് പറഞ്ഞു. നയപരമായ കാര്യങ്ങളില്‍ പൊതുധാരണയുടെ അടിസ്ഥാനത്തിലും മുഖ്യമന്ത്രിയുടെ അനുമതിയോടെ അല്ലാതെയും മന്ത്രിമാര്‍ മാധ്യങ്ങളിലും പൊതുവേദികളിലും അഭിപ്രായം പറയരുതെന്ന നിര്‍ദേശവും ഉണ്ട്. ഇതോടെ കടകംപള്ളിയുടെ അതിരപ്പിള്ളി അനുഭവം മറ്റു മന്ത്രിമാര്‍ക്ക് തുടക്കത്തില്‍ തന്നെ പാഠമായി.
പരിസ്ഥിതിക്ക് വന്‍തോതില്‍ ദോഷം ഉണ്ടാക്കരുതെന്ന വിമര്‍ശനം ഉയരുകയും അതിന് സാധ്യത നല്കുന്ന പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്തതിനു പിന്നാലെ വിവാദ പദ്ധതികളില്‍ സമവായത്തോടെയല്ലാതെ തീരുമാനമെടുക്കില്ലെന്ന് ഇടതുമുന്നണി പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു.
ഇതിനെ മറികടക്കുന്ന വിധത്തില്‍ അതിരപ്പിള്ളി പദ്ധതിക്ക് അനുകൂലമായി സംസാരിച്ചാണ് മന്ത്രി കടകം പള്ളി സുരേന്ദ്രന് സര്‍ക്കാരിനെ വെട്ടിലാക്കിയത്.
പദ്ധതി പ്രദേശങ്ങളുടെ 200 ഓളം ആദിവാസി കുടുംബങ്ങളുടെ വീടുകള്‍ ഇല്ലാതാകാന്‍ ഇടയാകുമെന്ന്
വി എസ് അച്യുതാനന്ദനും ഈ നിലപാടിനെ അംഗീകരിക്കുന്നു എന്നതാണ് സി പി എമ്മിനെ അലട്ടുന്നത്. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാതെ തന്നെ കേരളത്തിലെ വൈദ്യുത ക്ഷാമം പരിഹരിക്കാന്‍ ദ്രവീകൃത വാതക പൈപ്പ് സ്ഥാപിക്കുക, പാരമ്പര്യേതര വൈദ്യുത സ്രാതസ്സുകളില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാന് ബൃഹത് പദ്ധതികള്‍ ആരംഭിക്കുക തുടങ്ങിയവയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ സര്‍ക്കാരിനു മുന്നില്‍ വയ്ക്കുന്ന ബദല്‍ നിര്‍ദേശങ്ങള്‍.
Keywords: Pinarayi to control ministers on statements, Thiruvananthapuram, Chief Minister, Controversy, CPM, Family, House, LDF, V.S Achuthanandan, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

