പിണറായി: മുഖ്യമന്ത്രിയാവുന്ന മൂന്നാമത്തെ കണ്ണൂരുകാരന്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 21.05.2016) കണ്ണൂരില്‍ നിന്നു മുഖ്യമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെ നേതാവെന്ന പ്രത്യേകതയാണു പിണറായി വിജയന്. കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട് മുഖ്യമന്ത്രി പദത്തിലെത്തിയ കൊല്ലം ജില്ലക്കാരനായ ആര്‍ ശങ്കറിന്റെയും 1957ല്‍ അവിഭക്ത കണ്ണൂര്‍ ജില്ലയിലെ നീലേശ്വരത്തു നിന്ന് വിജയിച്ച് കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെയും പേരുകള്‍ കൂടി ചേര്‍ത്താല്‍ മുഖ്യമന്ത്രിമാരായവരില്‍ കണ്ണൂര്‍ ജില്ലയുടെ പ്രാതിനിധ്യം അഞ്ചാവും.

പിണറായി: മുഖ്യമന്ത്രിയാവുന്ന മൂന്നാമത്തെ കണ്ണൂരുകാരന്‍കണ്ണൂരില്‍ ജനിച്ച് മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ കണ്ണൂരുകാരന്‍ ചിറക്കല്‍ കണ്ണോത്ത് തറവാട്ടുകാരനായ ലീഡര്‍ കെ കരുണാകരനാണ്. പിന്നീടു കല്യാശ്ശേരിക്കാരനായ ഇ.കെ നായനാരും മുഖ്യമന്ത്രിയായി. നായനാര്‍ 4009 ദിവസവും കരുണാകരന്‍ 3246 ദിവസവുമാണു മുഖ്യമന്ത്രിമാരായത്.

Keywords: Chief Minister, Kannur, Pinarayi vijayan, Kerala, Government, LDF, CPM, Assembly, Election-2016.





Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia