തലസ്ഥാനം ചെങ്കടലായി; പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
May 25, 2016, 16:58 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 25.05.2016) തലസ്ഥാനത്തെ ചെങ്കടലാക്കിക്കൊണ്ട് പിണറായി വിജയന്‍ 22-ാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഒപ്പം മറ്റു 19 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. 14-ാം മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിന് അകത്തുപുറത്തും നിറഞ്ഞ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തിയാണ് സത്യപ്രതിജ്ഞ നടന്നത്. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പെയ്ത മഴയിലും പ്രവര്‍ത്തകരുടെ ആവേശം ചോര്‍ന്നുപോയില്ല. 10 വര്‍ഷം കേരളത്തില്‍ സിപിഎമ്മിനെ നയിച്ച കര്‍ക്കശ്യക്കാരനായ നേതാവായ പിണറായി മുഖ്യമന്ത്രിയായപ്പോള്‍ അത് ചരിത്രനിയോഗമായി.
മുന്‍മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, മുന്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.ആര്‍. ഗൗരിയമ്മ, എച്ച്.ഡി. ദേവഗൗഡ, പി.ജെ.ജോസഫ്, ബിജെപി നേതാവ് ഒ. രാജഗോപാല്‍, ചലച്ചിത്ര മേഖലയില്‍ നിന്നുള്ള കെപിഎസി ലളിത, രഞ്ജിത്ത്, മധു, പിന്നണി ഗായകന്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

