പിണറായി കന്റോണ്‍മെന്റ് ഹൗസിലെത്തി വി എസുമായി കൂടിക്കാഴ്ച നടത്തി
May 21, 2016, 12:13 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 21.05.2016) നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് മുതിര്‍ന്ന സി.പി.എം നേതാവും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ വി എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച രാവിലെ 9.40 മണിയോടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പമാണ് പിണറായി കന്റോണ്‍മെന്റ് ഹൗസിലെത്തി കൂടിക്കാഴ്ച നടത്തിയത്.
കന്റോണ്‍മെന്റ് ഹൗസിലെത്തിയ നേതാക്കള്‍ നേരെ വി.എസിന്റെ മുറിയിലേക്ക് കയറിയതോടെ പിണറായിക്ക് വി.എസ് ഹസ്തദാനം നല്കി. പിന്നെ മൂവരും അടച്ചിട്ട മുറിയില്‍ പത്ത് മിനിട്ടോളം ചര്‍ച്ച നടത്തി. പിന്നീട് വാതില്‍ തുറന്ന് പുറത്തുവന്ന പിണറായി മാദ്ധ്യമങ്ങളോട് സംസാരിച്ചു.
ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രി പദം വഹിച്ച നേതാവാണ് വി.എസ്. അതുകൊണ്ടുതന്നെ അദ്ദേഹത്തില്‍ നിന്ന് കാര്യങ്ങള്‍ സാവധാനം മനസിലാക്കുകയാണ് പ്രധാനമെന്നും പിണറായി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഈ രംഗത്ത് താന്‍ ഏറെക്കുറെ തുടക്കകാരനാണ്. മുഖ്യമന്ത്രി ആയിരുന്ന വി.എസിന്റെ അനുഭവ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ശ്രദ്ധിച്ച് മനസിലാക്കുന്നതിന് വേണ്ടിയാണ് ഈ സന്ദര്‍ശനമെന്നും പിണറായി പറഞ്ഞു.

അതിനിടെ മുമ്പ് വൈദ്യുതി മന്ത്രിയായിരുന്നില്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കുറേക്കാലമായതിനാല് പുതുമ അനുഭവപ്പെടുമെന്നായിരുന്നു മറുപടി.
തന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 25ന് വൈകിട്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മന്ത്രിസഭയിലെ മറ്റംഗങ്ങളെ ഉടന്‍ തീരുമാനിക്കും. എത്ര മന്ത്രിമാര്‍ സി.പി.എമ്മില്‍ നിന്നുണ്ടാവുമെന്ന ചോദ്യത്തിന് അതൊക്കെ എല്‍.ഡി.എഫ് തീരുമാനിക്കുമെന്നായിരുന്നു മറുപടി. മാത്രമല്ല ഒരു കാര്യത്തിലും ധൃതി പിടിച്ച് തീരുമാനം എടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്നെ വന്നുകണ്ട പിണറായിക്ക് ചെറിയ ഒരു ഉപദേശം നല്‍കാനും വി എസ് മറന്നില്ല. സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നും വിലക്കയറ്റം തടയണമെന്നുമായിരുന്നു ആ ഉപദേശം.

Also Read:
ചീമേനിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമണം
Keywords: Pinarayi meets VS at Cantonment house, Kodiyeri Balakrishnan, Media, Protection, Women, Minister, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.