Criticism | പിണറായിയും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര ശക്തമെന്ന് കെ സുധാകരന്‍

 
Pinarayi maintains secret ties with BJP, claims KPCC President Sudhakaran
Watermark

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്‍
● '8 വര്‍ഷത്തെ ഭരണത്തില്‍ ജനാധിപത്യവും മതേതരത്വവും ഇല്ലാതായി'

കണ്ണൂര്‍: (KVARTHA) ബിജെപിയുടെ വോട്ടു വാങ്ങിയാണ് കൂത്തുപറമ്പില്‍ നിന്ന് ആദ്യമായി പിണറായി വിജയന്‍ നിയമസഭയിലെത്തിയതെന്നും അന്നു മുതല്‍ ബിജെപിയുമായുള്ള ബന്ധം ഇപ്പോഴും പിണറായി വിജയന്‍ തുടരുകയാണെന്നും ആരോപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പിണറായി വിജയനും ബിജെപി നേതാക്കളും തമ്മിലുള്ള അവിഹിതബന്ധം ഒന്നുകൊണ്ടു മാത്രമാണ് ഇത്രയേറെ അഴിമതി നടത്തിയിട്ടും പിണറായി വിജയന്‍ ജയിലില്‍ പോകാതെ മുഖ്യമന്ത്രിയായി തുടരുന്നതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Aster mims 04/11/2022

മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍ വല്‍ക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന
പ്രതിഷേധ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ് ഘാടനം മട്ടന്നൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കെപിസിസി പ്രസിഡന്റ് ഉന്നയിച്ചത്. പിണറായി വിജയന്റെ എട്ടു വര്‍ഷത്തെ ഭരണത്തില്‍ ജനാധിപത്യവും മതേതരത്വവും കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്ന ഭരണമായി പിണറായി ഭരണം മാറുകയാണ്. ഈ ഭരണം കൊണ്ട് ആകെക്കൂടി നേട്ടം പിണറായിക്കും പിണറായിയുടെ കിങ്കരന്മാര്‍ക്കും മാത്രമാണ്. ഭരണത്തില്‍ അഴിമതി നടത്തിയാല്‍ മന്ത്രിയായായാലും മുഖ്യമന്ത്രിയായാലും എംപിയായാലും ശിക്ഷിക്കപ്പെടണം. 

ഡോളര്‍ കടത്ത്, സ്വര്‍ണകടത്ത്, കരിമണല്‍ വിഹിതം, മകളുടെ അക്കൗണ്ടിലേക്ക് വന്ന പണം എന്നിങ്ങനെ ആരോപണങ്ങളുടെ പരമ്പര തന്നെ വന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ പിണറായി വിജയനെ തൊടുന്നില്ല. സ്വര്‍ണകള്ളക്കടത്തിന്റെ തെളിവുകള്‍ പുറത്തു വന്നിട്ടും സിബിഐയും കേന്ദ്ര ഏജന്‍സികളും പിണറായി വിജയനെ ചോദ്യം ചെയ്തില്ല. 

പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശിവശങ്കരനെ ജയിലിലടച്ചപ്പോള്‍ കുറ്റം ചെയ്യാന്‍ ശിവശങ്കരനെ പ്രേരിപ്പിച്ച പിണറായി വിജയന്‍ സുരക്ഷിതനായി. എസ് എന്‍ സി ലാവലിന്‍ കേസ് സുപ്രീംകോടതിയില്‍ 38 തവണയാണ് മാറ്റി വെച്ചത്. ബിജെപിയുടെ നിര്‍ദ്ദേശത്തിനനുസരിച്ചല്ലേ ഇങ്ങനെ സംഭവിക്കുന്നത് എന്നും സുധാകരന്‍ ചോദിച്ചു. 

ഏറ്റവുമൊടുവില്‍ തൃശൂരില്‍ പൂരം കലക്കി ബിജെപിക്ക് വിജയിക്കാന്‍ അവസരമുണ്ടാക്കുന്ന തരത്തിലേക്കുവരെ പിണറായി വിജയന്റെ ഈ അവിഹിതബന്ധം പ്രവര്‍ത്തിച്ചില്ലേയെന്നും സുധാകരന്‍ ചോദിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.

വി സുരേന്ദ്രന്‍ മാസ്റ്റര്‍, ടി ജയകൃഷ്ണന്‍, വി ആര്‍ ഭാസ്‌കരന്‍, സുരേഷ് മാവില, കെ വി ജയചന്ദ്രന്‍, ടി വി രവീന്ദ്രന്‍, ധനലക്ഷ്മി, ഫര്‍സീന്‍ മജീദ്, ഒകെ പ്രസാദ്, എ കെ രാഗേഷ്, രാഗേഷ് തില്ലങ്കേരി, എ കെ ദീപേഷ്, കെ കെ കൃഷ്ണകുമാര്‍ ,ജോയ് കൊളോളം, അയ്യൂബ് ബ്ലാത്തൂര്‍, കെ പി ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

#PinarayiVijayan #BJP #KeralaPolitics #Sudhakaran #Corruption #KPCC

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia