സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രിയെ ചോദ്യംചെയ്തത് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് പിണറായി

 


ADVERTISEMENT

കാസര്‍കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം അന്വേഷണ സംഘം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചോദ്യചെയ്തതെന്നും അതിനാല്‍ അദ്ദേഹം രാജിവെച്ച് ജ്യുഡീഷല്‍ അന്വേഷണം നേരിടണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

വ്യാഴാഴ്ച രാവിലെ കാസര്‍കോട് ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ പൗരനെപോലെ മുഖ്യമന്ത്രിയെ ചോദ്യംചെയ്യാന്‍ പോലീസിന് കഴിയില്ല. മുഖ്യമന്ത്രിയെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം അറച്ച് നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹം രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ സാധിക്കുകയുള്ളുവെന്ന് പിണറായി പറഞ്ഞു.


സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രിയെ ചോദ്യംചെയ്തത് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് പിണറായി

ഇക്കാര്യം എല്‍.ഡി.എഫ്. നേരത്തെ തന്നെ ആവശ്യപ്പെട്ടുവരുന്നതായും അദ്ദേഹം പറഞ്ഞു. സോളാര്‍ തട്ടിപ്പിനെകുറിച്ച് ശ്രീധരന്‍ നായരുടെ പരാതിയില്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്തുവെന്ന് അഡ്വ. ജനറല്‍ ഹൈക്കോടതിയെ അറിയിച്ചതിന്റെ പാശ്ചാത്തലത്തിലായിരുന്നു പിണറായിയുടെ പ്രതികരണം. സി.പി.എം. ജില്ലാ കമ്മിറ്റിയുടെ നിര്‍ണായക യോഗത്തില്‍ പങ്കെടുക്കാന്‍ ബുധനാഴ്ചതന്നെ പിണറായി കാസര്‍കോട്ടെത്തിയിരുന്നു.

Also read:
ഉദുമയില്‍ കര്‍ട്ടന്‍സെന്റര്‍ ഉടമ ട്രെയിന്‍തട്ടി മരിച്ചനിലയില്‍

Keywords:  Pinarayi Vijayan, Kasaragod, Oommen Chandy, Kerala, Chief Minister, Solar Cheating Case, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia