വിഎസിന്റെ പ്രസ്താവന അനാവശ്യം: പിണറായി

 


ADVERTISEMENT

വിഎസിന്റെ പ്രസ്താവന അനാവശ്യം: പിണറായി
തിരുവനന്തപുരം: പി.ബി നിലപാടിനെതിരെ വി.എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന അനാവശ്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വി.എസിന് അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് പി.ബി.യെ നേരിട്ട് അറിയിക്കുകയായിരുന്നു വേണ്ടതെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരം ജില്ലാസമ്മേളനവുമായി ബന്ധപ്പെട്ട് രണ്ട് ദിവസമായി നടന്ന പൊതുചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം നഷ്ടപ്പെട്ടതിന് കാരണം പാര്‍ട്ടിക്കകത്തെ നിരുത്തരവാദപരമായ സമീപനവും വിഭാഗീയതയുമാണ് പരാജയപ്പെടാനുണ്ടായ പ്രധാന കാരണമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Keywords: CPM, Kerala, Politics, Pinarayi vijayan, V.S Achuthanandan, Thiruvananthapuram, PB, 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia