ഒഞ്ചിയത്ത് ടി പിയുമായി ചര്‍ച്ച നടത്തിയെന്ന് പിണറായിയും പി ജയരാജനും
Jun 7, 2012, 13:13 IST
ADVERTISEMENT
കണ്ണൂര്‍: ഒഞ്ചിയത്ത് പാര്‍ട്ടി വിട്ടവരെ തിരികെ കൊണ്ടുവരാന്‍ ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരനുമായി ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തലുമായി സി പി ഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സി പി ഐ (എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും രംഗത്തെത്തി. ഇതിന് ആര്‍ എം പിയില്‍ നിന്ന് അനുകൂല നിലപാടാണ് ഉണ്ടായത്. എന്നാല്‍ ഈ സംഭാഷണങ്ങള്‍ മണത്തറിഞ്ഞ ഏതോ അദൃശ്യശക്തി ഇതിലിടപെട്ട് ആര്‍.എം.പിയെ പിന്തിരിപ്പിച്ചെന്നും ജയരാജന്‍ പറഞ്ഞു.
ചര്‍ച്ച നടത്തിയില്ലെന്ന് ആര്‍ എം പി നേതാവ് എന്‍ വേണു പറഞ്ഞത് തെറ്റാണ്. മൂന്ന് തവണയാണ് ചര്‍ച്ച നടത്തിയത്. ആദ്യ ചര്‍ച്ചയില്‍ വേണു പങ്കെടുത്തു. ആദ്യത്തെ തവണ സി പി ഐ (എം) നേതാവായിരുന്ന യു. കുഞ്ഞിരാമന്റെ മകന്റെ വടകരയിലെ വീട്ടിലാണ് ചര്‍ച്ച നടത്തിയതെന്നും ജയരാജന്‍ പറഞ്ഞു.രണ്ടാമത്തെ തവണ ചൊക്ലി ലോക്കല്‍ കമ്മിറ്റി അംഗം ശശി വഴി ടി പി ചന്ദ്രശേഖരനുമായി ചര്‍ച്ച നടത്തി. ഫോണിലാണ് സംസാരിച്ചത്. മൂന്നാം തവണ ഐ.വി ദാസിന്റെ മകന്‍ ഐ വി ബാബു മധ്യസ്ഥനായി തന്റെവീട്ടിലെത്തിയാണ് ചര്‍ച്ച നടത്തിയതെന്നും ജയരാജന്‍ പറഞ്ഞു.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു ചര്‍ച്ചയെന്ന് പിണറായിയും സമ്മതിച്ചു. പാര്‍ട്ടി നിയോഗിച്ച നേതാക്കളാണ് ടി പിയുമായി ചര്‍ച്ച നടത്തിയതെന്നും പിണറായി പറഞ്ഞു. എന്നാല്‍ ജയരാജന്റെ അവകാശവാദം പച്ചക്കള്ളമാണെന്ന് ആര്‍ എം പി പ്രതികരിച്ചു. നുണ പറഞ്ഞ് ജയരാജന് രക്ഷപ്പെടാനാകില്ല. ജനങ്ങള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കഴിഞ്ഞ ജയരാജന്‍ കള്ളം ഇനിയും ആവര്‍ത്തിക്കുമെന്നും ആര്‍.എം.പി കെ എസ് ഹരിഹരന്‍ പറഞ്ഞു.

Kannur, Kerala, Pinarayi vijayan, T.P Chandrasekhar Murder Case, CPI(M), P. Jayarajan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.