ടിപി വധത്തില്‍ പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ നടപടി: പിണറായി
May 31, 2012, 18:00 IST
കണ്ണൂര്‍: ടിപി വധത്തില്‍ പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ നടപടി കൈക്കൊള്ളുമെന്ന് പിണറായി വിജയന്‍. ടിപി വധത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് ആവര്‍ത്തിച്ചുപറഞ്ഞിരുന്ന സിപിഐഎം സംസ്ഥാന നേതൃത്വം നിലപാടില്‍ മാറ്റം വരുത്തിയത് പിണറായിയുടെ പ്രസ്താവനയോടെ വ്യക്തമാണ്. പോലീസ് പുതിയ മൂന്നാം മുറകള്‍ പ്രതികളുടെ മേല്‍ പ്രയോഗിക്കുകയാണ്. മര്‍ദ്ദിച്ച് തെളിവുണ്ടാക്കാനാണ് ശ്രമം. കോണ്‍ഗ്രസിന്റെ കൊലപാതകങ്ങള്‍ മുല്ലപ്പള്ളി കണ്ടില്ലെന്ന് നടിക്കുകയാണെന്നും പിണറായി ആരോപിച്ചു. കണ്ണൂര്‍ മാനന്തേരിയില്‍ ഇ കെ നായനാര്‍ സ്മാരകമന്ദിരം ഉദ്ഘാടന വേളയിലാണ് പിണറായി നിലപാട് മാറ്റം വ്യക്തമാക്കിയത്.
Keywords: Kannur, Kerala, T.P Chandrasekhar Murder Case, Pinarayi vijayan, CPI(M)
Keywords: Kannur, Kerala, T.P Chandrasekhar Murder Case, Pinarayi vijayan, CPI(M)
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.