മ­നോ­ജി­ന്റെ പോ­സ്­റ്റ്‌മോര്‍­ട്ടം മാ­റ്റിയ­ത് മുസ്ലിം ലീ­ഗ് സ­മ്മര്‍­ദ്ദം­മൂ­ലം: പി­ണ­റാ­യി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മ­നോ­ജി­ന്റെ പോ­സ്­റ്റ്‌മോര്‍­ട്ടം മാ­റ്റിയ­ത് മുസ്ലിം ലീ­ഗ് സ­മ്മര്‍­ദ്ദം­മൂ­ലം: പി­ണ­റാ­യി
ക­ണ്ണൂര്‍: വ്യാ­ഴാഴ്­ച പ­ള്ളി­ക്ക­ര കീ­ക്കാന­ത്ത് കൊ­ല­ചെ­യ്യ­പ്പെ­ട്ട ഡി.വൈ.എഫ്.ഐ നേ­താ­വ് മ­നോ­ജിന്റെ മൃത­ദേ­ഹം പോ­സ്­റ്റ് മോര്‍­ട്ടം ചെ­യ്യാ­നായി കോ­ഴി­ക്കോ­ട് മെ­ഡി­ക്കല്‍ കോ­ള­ജി­ലേ­ക്ക് മാ­റ്റിയ­ത് മുസ്ലിം ലീ­ഗി­ന്റെ സ­മ്മര്‍ദ്ദ­ത്തെ തു­ടര്‍­ന്നാ­ണെ­ന്ന് സി.പി.എം. സംസ്ഥാ­ന സെ­ക്ര­ട്ട­റി പി­ണ­റാ­യി വി­ജ­യന്‍. വെ­ള്ളി­യാഴ്­ച ക­ണ്ണൂ­രില്‍ വി­ളി­ച്ചു­ചേര്‍­ത്ത വാര്‍­ത്താ­ സമ്മേ­ള­ന­ത്തില്‍ സം­സാ­രി­ക്കു­ക­യാ­രു­ന്നു അ­ദ്ദേ­ഹം.

പ­രി­യാ­രം മെ­ഡി­ക്കല്‍ കോ­ളേ­ജി­ലെ ഫോ­റന്‍­സി­ക് വി­ഭാ­ഗം രാ­ജ്യ­ത്തെ മി­ക­ച്ച­യൂ­ണി­റ്റു­ക­ളില്‍ ഒ­ന്നാണ്. ഇ­ത് മ­റി­ക­ട­ന്നാ­ണ് മ­നോ­ജി­ന്റെ മൃ­ത­ദേ­ഹം ലീ­ഗി­ന്റെ ആ­വ­ശ്യാര്‍­ത്ഥം കോ­ഴി­ക്കോ­ട്ടേ­ക്ക് മാ­റ്റി­യത്. ഇ­ത് സി.പി.എം. വലി­യ കാ­ര്യ­മാ­ക്കു­ന്നില്ല. പോ­ലീ­സി­ന്റെ തീ­രു­മാന­ത്തെ എ­തിര്‍­ക്കു­ന്നു­മി­ല്ലെന്നും പി­ണ­റാ­യി പ­റ­ഞ്ഞു.

മുസ്ലിംലീ­ഗ് രാ­ഷ്ട്രീ­യ പാര്‍­ട്ടിയാണോ അതോ തീവ്ര­വാ­ദ­ പാര്‍­ട്ടിയാ­ണോ എ­ന്ന് വ്യ­ക്ത­മാ­ക്ക­ണ­മെ­ന്നും സി.പി.എം. സംസ്ഥാ­ന സെ­ക്രട്ട­റി ആ­വ­ശ്യ­പ്പെ­ട്ടു. അ­ടു­ത്ത­ കാ­ല­ത്താ­യി മൂസ്ലിം ലീ­ഗ് തീ­വ്രവാ­ദ പാര്‍­ട്ടി­യാ­യി മാ­റു­ക­യാണ്. ഇ­തി­ന്റെ ഏ­റ്റവും വലി­യ തെ­ളി­വാ­ണ് വെ­ള്ളി­യാഴ്­ച പു­ലര്‍­ച്ചെ ത­ളി­പ്പറ­മ്പ് സ­ഹക­ര­ണ ആ­ശു­പത്രി അ­ടി­ച്ച്­ത­കര്‍­ത്ത സം­ഭവം. ആ­ശു­പ­ത്രി­യി­ലെ അ­ത്യാഹി­ത വി­ഭാഗം­പോലും മു­സ്ലിം ലീ­ഗ് സം­ഘം ത­കര്‍ത്തു.

സി.പി.എ­മ്മി­നെ­തി­രെ എ­ന്തു­മാ­കാ­മെ­ന്ന നി­ല­പാ­ടാ­ണ് പോ­ലി­സി­ന്റേത്. സി.പി.എ­മ്മി­നെ അ­ടി­ച്ച­മര്‍­ത്താന്‍ മു­ന്നില്‍ നില്‍­ക്കുന്ന പോ­ലീ­സ് ഉ­ദ്യോ­ഗസ്ഥ­രെ സം­ര­ക്ഷി­ക്കാന്‍ നി­യ­മ­നിര്‍­മ്മാ­ണം ന­ട­ത്തു­മെ­ന്നാ­ണ് മു­ഖ്യ­മന്ത്രി ഉ­മ്മന്‍­ചാ­ണ്ടിയും ആ­ഭ്യ­ന്ത­ര മന്ത്രി തി­രു­വ­ഞ്ചൂര്‍ രാ­ധാ­കൃ­ഷ്­ണനും പ­റ­യു­ന്നത്. സ­ര്‍­ക്കാ­റിന്റെ ഈ­നീ­ക്കം നല്ല­തിനല്ല. ജ­നാ­ധിപ­ത്യ വ്യ­വ­സ്ഥ­യില്‍ രാ­ഷ്ട്രീ­യ പാര്‍­ട്ടി­കള്‍­ക്ക് പോ­ലീ­സ് അ­തി­ക്ര­മങ്ങ­ളെ വി­മര്‍­ശി­ക്കാനും ജ­ന­വി­രു­ദ്ധരായ പോ­ലീ­സ് ഉ­ദ്യോ­ഗസ്ഥ­രെ തു­റ­ന്നു­കാ­ട്ടാ­നു­മു­ള്ള മൗ­ലി­കാ­വ­കാ­ശ­മുണ്ട്. ഇ­തില്ലാ­താ­ക്കാ­നാ­ണ് ഉ­മ്മന്‍­ചാ­ണ്ടിയും തി­രു­വ­ഞ്ചൂരും ശ്ര­മി­ക്കു­ന്ന­ത്.

അ­ടി­യ­ന്തി­രാ­വ­സ്ഥ­യേ­യും­ ടാ­ഡാ ഭീ­ഷ­ണി­യേയും അ­തി­ജീ­വി­ച്ച പ്ര­സ്ഥാ­ന­മാ­ണ് സി.പി.എം. മു­ഖ്യ­മ­ന്ത്രി­യാ­യി­രു­ന്ന കെ. ക­രു­ണാ­കരന്‍­ കിണ­ഞ്ഞ് ശ്ര­മി­ച്ചി­ട്ടു­പോലും ത­കര്‍­ക്കാ­നാ­വാ­ത്ത പാര്‍­ട്ടി­യെ ഉ­മ്മന്‍­ചാ­ണ്ടിക്കും തി­രു­വ­ഞ്ചൂ­രിനും ത­കര്‍­ക്കാ­നാ­വില്ല.

സി.പി.എ­മ്മി­നെ­തി­രെ പുതി­യ നിയ­മം പ്ര­യോ­ഗി­ച്ചാല്‍ അ­തേ­നാ­ണ­യ­ത്തില്‍ ത­ന്നെ തി­രി­ച്ച­ടി­ക്കു­മെന്നും പി­ണ­റാ­യി മു­ന്ന­റി­യി­പ്പ് നല്‍കി.

Keywords: Kerala, Kannur, Muslim League, CPM, Pinarayi Vijayan, Manoj's death.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia