മനോജിന്റെ പോസ്റ്റ്മോര്‍ട്ടം മാറ്റിയത് മുസ്ലിം ലീഗ് സമ്മര്‍ദ്ദംമൂലം: പിണറായി
Aug 3, 2012, 16:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: വ്യാഴാഴ്ച പള്ളിക്കര കീക്കാനത്ത് കൊലചെയ്യപ്പെട്ട ഡി.വൈ.എഫ്.ഐ നേതാവ് മനോജിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത് മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. വെള്ളിയാഴ്ച കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം.
പരിയാരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം രാജ്യത്തെ മികച്ചയൂണിറ്റുകളില് ഒന്നാണ്. ഇത് മറികടന്നാണ് മനോജിന്റെ മൃതദേഹം ലീഗിന്റെ ആവശ്യാര്‍ത്ഥം കോഴിക്കോട്ടേക്ക് മാറ്റിയത്. ഇത് സി.പി.എം. വലിയ കാര്യമാക്കുന്നില്ല. പോലീസിന്റെ തീരുമാനത്തെ എതിര്‍ക്കുന്നുമില്ലെന്നും പിണറായി പറഞ്ഞു.
മുസ്ലിംലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോ അതോ തീവ്രവാദ പാര്‍ട്ടിയാണോ എന്ന് വ്യക്തമാക്കണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. അടുത്ത കാലത്തായി മൂസ്ലിം ലീഗ് തീവ്രവാദ പാര്‍ട്ടിയായി മാറുകയാണ്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് വെള്ളിയാഴ്ച പുലര്‍ച്ചെ തളിപ്പറമ്പ് സഹകരണ ആശുപത്രി അടിച്ച്തകര്‍ത്ത സംഭവം. ആശുപത്രിയിലെ അത്യാഹിത വിഭാഗംപോലും മുസ്ലിം ലീഗ് സംഘം തകര്‍ത്തു.
സി.പി.എമ്മിനെതിരെ എന്തുമാകാമെന്ന നിലപാടാണ് പോലിസിന്റേത്. സി.പി.എമ്മിനെ അടിച്ചമര്‍ത്താന്‍ മുന്നില്‍ നില്ക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറയുന്നത്. സര്‍ക്കാറിന്റെ ഈനീക്കം നല്ലതിനല്ല. ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പോലീസ് അതിക്രമങ്ങളെ വിമര്‍ശിക്കാനും ജനവിരുദ്ധരായ പോലീസ് ഉദ്യോഗസ്ഥരെ തുറന്നുകാട്ടാനുമുള്ള മൗലികാവകാശമുണ്ട്. ഇതില്ലാതാക്കാനാണ് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ശ്രമിക്കുന്നത്.
അടിയന്തിരാവസ്ഥയേയും ടാഡാ ഭീഷണിയേയും അതിജീവിച്ച പ്രസ്ഥാനമാണ് സി.പി.എം. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് കിണഞ്ഞ് ശ്രമിച്ചിട്ടുപോലും തകര്‍ക്കാനാവാത്ത പാര്‍ട്ടിയെ ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും തകര്‍ക്കാനാവില്ല.
സി.പി.എമ്മിനെതിരെ പുതിയ നിയമം പ്രയോഗിച്ചാല്‍ അതേനാണയത്തില്‍ തന്നെ തിരിച്ചടിക്കുമെന്നും പിണറായി മുന്നറിയിപ്പ് നല്കി.

Keywords: Kerala, Kannur, Muslim League, CPM, Pinarayi Vijayan, Manoj's death.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.