പിണറായിയും കോടിയേരിയും മണിയോടു പറഞ്ഞു, ആശാനേ സംസാരമൊന്ന് നിയന്ത്രിക്കണം
Nov 21, 2016, 11:03 IST
തിരുവനന്തപുരം: (www.kvartha.com 21/11/2016) മന്ത്രിയാക്കാന്‍ തീരുമാനിക്കുന്നതിനു മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എം എം മണിയുമായി ഒറ്റക്കൊറ്റക്ക് സംസാരിച്ചു. സംസാരി ശൈലിയൊന്ന് നിയന്ത്രിക്കണം എന്നായിരുന്നു രണ്ടുപേരുടെയും സ്‌നേഹത്തോടെയുള്ള ഉപദേശം എന്നാണു വിവരം. മാധ്യമങ്ങളോടു സംസാരിക്കുമ്പോഴും പൊതുയോഗങ്ങളില്‍ സംസാരിക്കുമ്പോഴും മാത്രമല്ല നിയമസഭയില്‍ സംസാരിക്കുമ്പോഴും മറ്റുള്ളവരെ പ്രകോപിപ്പിക്കുന്നതും നിലവാരമില്ലാത്ത ഭാഷ ഉപയോഗിക്കുന്നതുമായ ശൈലിയാണ് മണി തുടര്‍ന്നുവരുന്നത് എന്ന വിമര്‍ശനം നിലനില്‍ക്കെയാണിത്.
നേതാക്കളോട് മണിയുടെ പ്രതികരണം എന്തായിരുന്നു എന്ന് വ്യക്തമല്ല. പക്ഷേ, മന്ത്രിയാക്കാന്‍ തീരുമാനിച്ചത് അദ്ദേഹം വഴങ്ങിയതിന്റെ സൂചനയാണ്. സാധാരണക്കാരനും കാര്യമായ വിദ്യാഭ്യാസമില്ലാത്തയാളുമായ എം എം മണിയെ മന്ത്രിയാക്കിയതിലൂടെ സര്‍ക്കാരിന്റെ പ്രതിഛായ വര്‍ധിച്ചുവെന്നാണ് പാര്‍ട്ടിയും മുന്നണിയും കരുതുന്നത്. അതേസമയം മണിയെ നിയന്ത്രിച്ച് കൊണ്ടുപോയില്ലെങ്കില്‍ അത് ഇ പി ജയരാജന്‍ ഉണ്ടാക്കിയതിനേക്കാള്‍ വലിയ വിന ഉണ്ടാക്കുമെന്ന തിരിച്ചറിവ് നേതൃത്വത്തിനുണ്ട്.
അതുകൊണ്ടുതന്നെയാണ് പിണറായിയും കോടിയേരിയും മണിയുമായി സംസാരിച്ച് ഉറപ്പു വാങ്ങിയത്. അത് ലംഘിച്ച് സര്‍ക്കാരിനും പാര്‍ട്ടിക്കും ബുദ്ധിമുട്ടുണ്ടാക്കിയാല്‍ ഈ നേതാക്കളുമായുള്ള ബന്ധത്തെ ബാധിക്കുക മാത്രമല്ല, പാര്‍ട്ടിയിലെ ഭാവിയെത്തന്നെ ബാധിക്കും. ഇത് മനസിലാക്കി മണി പ്രവര്‍ത്തിക്കുമെന്നാണ് നേതാക്കള്‍ കരുതുന്നത്. ജയരാജനു പകരം മണിയെ മന്ത്രിയാക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയുടേതായിരുന്നു. അദ്ദേഹം അത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യച്ചൂരിയുമായും കോടിയേരിയുമായും സംസാരിച്ചു. അവരുടെ ആശങ്ക മണിയുടെ ശൈലിയേക്കുറിച്ചു മാത്രമായിരുന്നു. അത് തനിക്കു വിട്ടേക്കാന്‍ പിണറായി പറയുകയും ചെയ്തു. അങ്ങനെയാണ് പിണറായി മണിയുമായി സംസാരിച്ചത്. പിന്നീട് പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ കോടിയേരിയും സംസാരിച്ചു.
കെ സുരേഷ് കുറുപ്പ്, രാജു ഏബ്രഹാം, ജയിംസ് മാത്യു, പി ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ പേരുകള്‍ മന്ത്രിസ്ഥാനത്തേക്ക് സജീവമായി വന്നിരുന്നു. എന്നാല്‍ പുതിയ മന്ത്രിയെ നിയമിക്കുന്നതിലൂടെ പാര്‍ട്ടിക്കും സര്‍ക്കാരിനും പുതിയൊരു പ്രതിഛായ ഉണ്ടാകണം എന്നതായിരുന്നു പിണറായിയുടെ പ്രഥമ പരിഗണന. കടകംപള്ളി സുരേന്ദ്രന് ടൂറിസവും സഹകരണവും നല്‍കിയത് അദ്ദേഹത്തിന് വൈദ്യുതിയേക്കാള്‍ ആ വകുപ്പുകളില്‍ തിളങ്ങാന്‍ സാധിക്കും എന്ന് വിലയിരുത്തിയാണ്. സഹകരണ മേഖല പുതിയ പ്രതിസന്ധി നേരിടുമ്പോഴാണ് ഈ മാറ്റം എന്നതിന് പ്രത്യേകതയുണ്ട്. എ സി മൊയ്തീനെ മന്ത്രിസഭയിലെ രണ്ടാമനാക്കുന്നു എന്ന പ്രതീതിയാണ് വ്യവസായ വകുപ്പ് നല്‍കിയതിലൂടെ ഉണ്ടായിരിക്കുന്നത്. അതേസമയം, മൊയ്തീനെക്കാള്‍ പാര്‍ട്ടിയില്‍ സീനിയറായ കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലനെ പരിഗണിച്ചില്ല എന്നതും പാര്‍ട്ടി, മുന്നണി വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
Keywords: Kerala, Pinarayi Vijayan, Kodiyeri Balakrishnan, Kerala, Pinarayi and Kodiyeri spoke to MM Mani before their crucial decision

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.