പിണറായി വിജയന്‍ വ്യക്തിപരമായി ആക്ഷേപിക്കുന്നു: മുല്ലപ്പിള്ളി രാമചന്ദ്രന്‍
May 25, 2012, 11:20 IST
തിരുവനന്തപുരം: പിണറായി വിജയന്‍ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയാണെന്ന് കേന്ദ്രമന്ത്രി മുല്ലപ്പിള്ളി രാമചന്ദ്രന്‍. ടിപി വധക്കേസില്‍ നിയമം കൈയ്യിലെടുക്കാന്‍ പിണറായി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്യുകയാണ്. പാര്‍ട്ടിക്കാര്‍ കുറ്റം ചെയ്തിട്ടില്ലെങ്കില്‍ പിണറായി വിഹ്വലപ്പെടുന്നതെന്തിന്? ടിപി വധക്കേസില്‍ വന്‍ സ്രാവുകള്‍ പിടിക്കപ്പെടുകതന്നെ ചെയ്യും. തന്റെ പ്രസ്താവനയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു. കേസ് നിയമപരമായി അവസാനിക്കുന്നതുവരെ കൂടെയുണ്ടാകും. താന്‍ അന്വേഷണത്തില്‍ ഇടപെട്ടുവെന്ന് ആര്‍ക്കും തെളിയിക്കാന്‍ കഴിയില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായി നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍. എന്നാല്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും മുല്ലപ്പിള്ളി രാമചന്ദ്രന്‍ പറഞ്ഞു.
Keywords: Pinarayi vijayan, Mullappalli Ramachandran, Thiruvananthapuram, T.P Chandrasekhar Murder Case, CPM, Kerala
Keywords: Pinarayi vijayan, Mullappalli Ramachandran, Thiruvananthapuram, T.P Chandrasekhar Murder Case, CPM, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.