കേരളം ഭരിക്കുന്നത്‌ ജനങ്ങളെ ശത്രുവായി കാണുന്ന സര്‍ക്കാര്‍: പിണറായി

 


ADVERTISEMENT

തൊടുപുഴ:(www.kvartha.com 27.11.2014) ജനങ്ങളെ ശത്രുവായി കാണുന്ന സര്‍ക്കാരാണ്‌ കേരളം ഭരിക്കുന്നതെന്ന്‌ പിണറായി വിജയന്‍. തൊടുപുഴയില്‍ സി.പി.എം സംഘടിപ്പിച്ച കെ.എസ്‌ കൃഷ്‌ണപിള്ള ദിനാചരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വിദ്യാഭ്യാസ ആരോഗ്യ മേഖലയെ അതിവേഗം തകര്‍ക്കുന്ന നിലപാടാണ്‌ ഈ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടാകുന്നത്‌. അഴിമതി പരിശോധിച്ചാല്‍ എല്ലാം എത്തിനില്‍ക്കുന്നത്‌ ഉമ്മന്‍ചാണ്ടിയിലാണ്‌. കോടതികളില്‍ നിന്നു നിരന്തരം വിമര്‍ശനം ഏല്‍ക്കേണ്ടി
വന്നിട്ടും സോളാര്‍ കേസുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും കോടതി
പരിശോധനയിലായിട്ടും സാമാന്യ മര്യാദ ഇല്ലാത്ത ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കാന്‍ തയാറാകുന്നില്ല.

കേന്ദ്രം കോര്‍പ്പറേറ്റുകള്‍ക്കു ദാസ്യവൃത്തി ചെയ്യുകയാണെന്നു പിണറായി കുറ്റപ്പെടുത്തി. സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താനും പാര്‍ട്ടിയെ തകര്‍ക്കാനും വന്‍കിട ഭൂമാഫിയകള്‍ ശ്രമിക്കുകയാണ്‌. സമ്മേളനത്തില്‍ കെ.പി മേരി അധ്യക്ഷത വഹിച്ചു. വി.വി മത്തായി, എം.എം മണി, വൈക്കം വിശ്വന്‍, എം. കുമാരന്‍, ടി.ആര്‍ സോമന്‍ എന്നിവര്‍ സംസാരിച്ചു.
കേരളം ഭരിക്കുന്നത്‌ ജനങ്ങളെ ശത്രുവായി കാണുന്ന സര്‍ക്കാര്‍: പിണറായി
തൊടുപുഴയില്‍ സി.പി.എം സംഘടിപ്പിച്ച കെ.എസ്‌ കൃഷ്‌ണപിള്ള ദിനാചരണം
പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യുന്നു 

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Idukki, Kerala, Pinarayi vijayan, CPM, UDF, Pinarayi against UDF Government 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia