സ്പ്രിങ്ക്ളറില്‍ മുഖ്യമന്ത്രിയുടേത് സത്യപ്രതിജ്ഞാലംഘനം; അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
Apr 20, 2020, 17:48 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 20.04.2020) സ്പ്രിങ്ക്ളര്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്പര്യഹര്ജി. പൊതുതാല്പര്യം സംരക്ഷിക്കാന്‍ ബാധ്യതയുള്ള മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും കാട്ടിയാണ് ഹർജി. ഹൈക്കോടതി അഭിഭാഷകനും കൊല്ലം സ്വദേശിയുമായ അബ്ദുള്‍ ജബറുദീന്, ആലുവ സ്വദേശി മൈക്കിള്‍ വര്‍ഗീസ് എന്നിവരാണു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
സ്പ്രിങ്ക്ളറുമായുള്ള കരാറിന് പിന്നില്‍ 200 കോടിയുടെ അഴിമതിയുണ്ടെന്നു പ്രതിപക്ഷ നേതാവ് ആരോപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനും ഐടി സെക്രട്ടറിക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഡാറ്റാ കൈമാറ്റം നിര്‍ത്തിവയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
പൗരനെ സംബന്ധിച്ച വിവരങ്ങള്‍ അവരുടെ അനുമതിയില്ലാതെ കൈമാറിയതു സ്വകാര്യതയുടെ ലംഘനമാണെന്നും പൊതുതാല്പര്യം സംരക്ഷിക്കാന്‍ ബാധ്യതയുള്ള മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു.
Summary: PIL agianst Kerala CM Pinarayi Vijayan

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.