സ്പ്രി​ങ്ക്ള​റി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടേ​ത് സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​നം; അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി

 


കൊ​ച്ചി: (www.kvartha.com 20.04.2020) സ്പ്രി​ങ്ക്ള​ര്‍ വി​വാ​ദ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ പൊ​തു​താല്‍​പര്യ​ഹ​ര്‍​ജി. പൊ​തു​താല്‍​പ​ര്യം സം​ര​ക്ഷി​ക്കാ​ന്‍ ബാ​ധ്യ​ത​യു​ള്ള മു​ഖ്യ​മ​ന്ത്രി സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​നം ന​ട​ത്തി​യെ​ന്നും കാട്ടിയാണ് ഹർജി. ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നും കൊ​ല്ലം സ്വ​ദേ​ശി​യു​മാ​യ അ​ബ്ദു​ള്‍ ജ​ബ​റു​ദീ​ന്‍, ആ​ലു​വ സ്വ​ദേ​ശി മൈ​ക്കി​ള്‍ വ​ര്‍​ഗീ​സ് എ​ന്നി​വ​രാ​ണു ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്.


സ്പ്രി​ങ്ക്ള​റി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടേ​ത് സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​നം; അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി

സ്പ്രി​ങ്ക്ള​റു​മാ​യു​ള്ള ക​രാ​റി​ന് പി​ന്നി​ല്‍ 200 കോ​ടി​യു​ടെ അ​ഴി​മ​തി​യു​ണ്ടെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഐ​ടി സെ​ക്ര​ട്ട​റി​ക്കു​മെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നു​മാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. ഡാ​റ്റാ കൈ​മാ​റ്റം നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്.

പൗ​ര​നെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ അ​വ​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ കൈ​മാ​റി​യ​തു സ്വ​കാ​ര്യ​ത​യു​ടെ ലം​ഘ​ന​മാ​ണെ​ന്നും പൊ​തു​താല്‍​പ​ര്യം സം​ര​ക്ഷി​ക്കാ​ന്‍ ബാ​ധ്യ​ത​യു​ള്ള മു​ഖ്യ​മ​ന്ത്രി സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​നം ന​ട​ത്തി​യെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

Summary: PIL agianst Kerala CM Pinarayi Vijayan


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia