Accident | മത്സ്യ ഫെഡിന്റെ പികപ് വാന്‍ നിയന്ത്രണംവിട്ട് കടയിലേക്ക് പാഞ്ഞുകയറി, ഡ്രൈവര്‍ക്ക് പരുക്കേറ്റു
Sep 26, 2023, 23:00 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.cvom) തലശേരിയില്‍ നിന്നും അഴീക്കലിലേക്ക് വരികയായിരുന്ന മത്സ്യ ഫെഡിന്റെ പികപ് വാന്‍ നിയന്ത്രണം വിട്ട് പെരളശേരി പഞ്ചായതിലെ മൂന്നാംപാലത്തിന്റെ കൈവരിയിലിടിച്ച് കടയിലേക്ക് പാഞ്ഞുകയറി. ചൊവ്വാഴ്ച പുലര്‍ചെ നാലുമണിക്കാണ് അപകടം. സംഭവസമയത്ത് കടയില്‍ ആളില്ലാത്തതിനാല്‍ വന്‍ദുരന്തമൊഴിവായി.
തലശേരി ഭാഗത്തു നിന്നും അഴീക്കലിലേക്ക് മീന്‍ കയറ്റാനായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വെളളച്ചാല്‍ സ്വദേശിയായ ഡ്രൈവര്‍ ടി സന്തോഷി(50)നെ നിസാര പരുക്കുകളോടെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാസങ്ങള്‍ക്കു മുന്‍പ് ഉദ്ഘാടനം ചെയ്ത പാലത്തിന്റെ കൈവരിയാണ് തകര്‍ന്നത്. ഡ്രൈവര്‍ ഉറങ്ങിപോയതാണോ അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി എടക്കാട് പൊലീസ് അറിയിച്ചു.

Keywords: Pick-up van rammed into shop; Driver injured, Kannur, News, Accident, Injury, Hospital, Treatment, Driver, Lorry, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.