Photos unveiled | കണ്ണൂര്‍ പ്രസ് ക്ലബില്‍ അന്തരിച്ച മാധ്യമ പ്രവര്‍ത്തകരുടെ ഫോടോ അനാച്ഛാദനം ചെയ്തു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ് ലിഹ് മഠത്തില്‍ അനാച്ഛാദനം നിര്‍വഹിച്ചു
മാധ്യമ പ്രവര്‍ത്തകരും അന്തരിച്ച മാധ്യമപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു
കണ്ണൂര്‍: (KVARTHA) അന്തരിച്ച മാധ്യമ പ്രവര്‍ത്തകരായ കെ രജിത് റാം( മാതൃഭൂമി ), എം രാജീവന്‍(ദേശാഭിമാനി ), ഐസക് പിലാത്തറ (മംഗളം), സിബി മുഹമ്മദലി (ചന്ദ്രിക) എന്നിവരുടെ ഛായാചിത്രം പ്രസ് ക്ലബില്‍ അനാച്ഛാദനം ചെയ്തു. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ് ലിഹ് മഠത്തില്‍ അനാച്ഛാദനം നിര്‍വഹിച്ചു.
പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷത വഹിച്ചു. സെക്രടറി കെ വിജേഷ് സ്വാഗതവും ട്രഷറര്‍ കബീര്‍ കണ്ണാടിപ്പറമ്പ് നന്ദിയും പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരും അന്തരിച്ച മാധ്യമപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
