Charity | വിവാദത്തിനിടയിലും നന്മയുടെ കഥ; അഗസ്റ്റിൻ സഹോദരന്മാർ ഒരു ഗ്രാമം പണിയാൻ 150 ഏക്കർ സ്ഥലം വിട്ടു നൽകുമ്പോൾ

 
Charity

Photo: District Information Office Wayanad

ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റി താമസിപ്പിക്കുന്നവരെ ഒരേ പ്രദേശത്ത് വീടൊരുക്കി നൽകാനുള്ള തീരുമാനം ഉണ്ടാകണം. അവിടെ സർവമത പ്രാർത്ഥനയ്ക്കുള്ള ആരാധനാലയം പണിയുക. ജാതിമത ചിന്തയില്ലാതെ ഒത്തൊരുമിച്ച് സാഹോദര്യത്തോടെ ജീവിക്കട്ടെ. ഉപജീവനത്തിനായി നല്ലൊരു വ്യവസായ സംരംഭം കൂടി പണിതു നൽകട്ടെ

മിന്റാ മരിയ തോമസ്

(KVARTHA) തരുന്നവർ ആരെന്ന് നോക്കേണ്ട സമയമല്ല. കൊടുക്കുന്നവർ കൊടുക്കട്ടെ. അർഹത പെട്ടവർക്ക് കിട്ടട്ടെ.  എത്രയും പെട്ടെന്ന് നിരാലംബർക്ക് വീടുണ്ടാവട്ടെ. സർക്കാർ മറ്റു സൗകര്യങ്ങൾ ഏർപ്പെടുത്തട്ടെ. ഇവരുടെ പേരിലുള്ള ആരോപണങ്ങൾ എന്തു തന്നെയായാലും നല്ല പ്രവൃത്തിയെ അംഗീകരിച്ചേ പറ്റൂ. കാരണഭൂതരെ പ്രീതിപ്പെടുത്തി മരം മുറി കേസിൽ നിന്ന് ഒഴിവാകാനുള്ള എളുപ്പ വിദ്യയെന്ന് ആക്ഷേപിക്കുന്നവരുമുണ്ട് എന്നുള്ളത് വേറെ കാര്യം. ഇവരിത് നടപ്പാക്കുമെന്ന് എന്താ ഉറപ്പ് എന്ന് പലരും ചോദിക്കുന്നുണ്ടെങ്കിലും ചെയ്താൽ നല്ലത് എന്നേ പറയാൻ പറ്റു. അതിൻ്റെ അനുഗ്രഹം ഇവരുടെ കുടുംബത്തിന് കിട്ടുകയും ചെയ്യും.

Charity

സർക്കാർ ഭൂമി ആയിരിക്കും. തള്ളിനു കുറവൊന്നും ഇല്ല. ഭൂലോക കള്ളന്മാർ എന്നൊക്കെ ഇവരെ വിമർശിക്കുന്നവരോട് പറയാനുള്ളത് നിങ്ങളിൽ കുറ്റം ചെയ്യാത്തവർ ആദ്യം കല്ലെറിയട്ടെ എന്നാണ്. ഇപ്പോൾ കേൾക്കുന്ന വാർത്ത 3 സഹോദരന്മാർ, വയനാട്ടുകാരാണ്, 150 ഏക്കർ സ്ഥലം, ഒരു ഗ്രാമം തന്നെ പണിയാൻ വിട്ടു നൽകുന്നു എന്നതാണ്. പള്ളിയും അമ്പലവും എല്ലാം പണിയും. മൂന്ന് മുറികൾ ഉള്ള വീടുകളും അഗസ്റ്റിൻ സഹോദരന്മാർ നാടിന് നൽകുന്നു. റിപ്പോർട്ടർ ചാനൽ  ഉടമകളുമാണ് ഇവർ. വയനാടിന്റെ മക്കൾ, മലയാളികളുടെ അഭിമാനം, നല്ലത് കണ്ടാൽ കയ്യടിക്കും എന്നൊക്കെയാണ് ഇവരെ അനുകൂലിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമൻ്റുകൾ. 

കാര്യമൊക്കെ നല്ലത് തന്നെ. ഒരുപാട് വെളുപ്പിക്കണ്ട, ഈ 150 ഏക്കർ ടൗൺഷിപ്പ് വെച്ച് അതിനു ചുറ്റും കയ്യേറിയ കേസിൽപ്പെട്ടു കിടക്കുന്ന നൂറു കണക്കിന് ഏക്കർ വനഭൂമി ഉൾപ്പെടെ വെളുപ്പിച്ചെടുക്കാൻ ഉള്ള പരിപാടി നടക്കില്ല, വയനാട്ടിൽ നടക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളിൽ സഹോദരന്മാർക്കുള്ള പങ്കു ആരും മറക്കണ്ട, മുട്ടിൽ മരം മുറി സഹോദരന്മാരല്ലേ, ആ കേസൊതുക്കാൻ ഇതിന്റെ രണ്ടിരട്ടി അവർ കൈക്കൂലി കൊടുത്തിട്ടുണ്ടാകും, പക്ഷെ മുകളിൽ പറഞ്ഞത് നടക്കുകയാണെങ്കിൽ മലയാളികൾ എല്ലാം മറന്നു ഇവർക്ക് ഹൃദയം പറിച്ചു നൽകും.. എന്നൊക്കെയുള്ള ചില പ്രതികരണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലുണ്ടായി.

നന്മ ചെയ്യുന്ന ഇത്തരം സഹോദരങ്ങൾ ആണ് നമ്മുടെ നാടിനു വേണ്ടത്, അല്ലാതെ പൊതുജനത്തിന്റെ പണം ആർമാദിച്ചു സുഖലോലുപരായി ജീവിക്കുന്ന അധികാരികൾ അല്ല നമുക്ക് വേണ്ടത് എന്ന് പറയുന്ന
ചുരുക്കം പേരെയും ഇവിടെ കാണാം. അത് മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെയുള്ള ഒരു അമ്പേറ് ആണെന്ന് ചിലർ വ്യാഖ്യാനിക്കുകയും ചെയ്‌തു. ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റി താമസിപ്പിക്കുന്നവരെ ഒരേ പ്രദേശത്ത് വീടൊരുക്കി നൽകാനുള്ള തീരുമാനം ഉണ്ടാകണം. അവിടെ സർവമത പ്രാർത്ഥനയ്ക്കുള്ള ആരാധനാലയം പണിയുക. ജാതിമത ചിന്തയില്ലാതെ ഒത്തൊരുമിച്ച് സാഹോദര്യത്തോടെ ജീവിക്കട്ടെ. ഉപജീവനത്തിനായി നല്ലൊരു വ്യവസായ സംരംഭം കൂടി പണിതു നൽകട്ടെ. 

ഈ സമയവും കടന്നു പോകും.  നമ്മൾ ഒത്തൊരുമിച്ച് അതിജീവിക്കും. അതിനിടയിൽ കുളം കലക്കാൻ വരുന്നവരെ തിരിച്ചറിയുക. കിട്ടുന്ന സ്നേഹസ്പർശം വകമാറ്റാതിരിക്കാൻ ശ്രദ്ധിക്കുക എന്നും ഉപദേശിക്കുന്നവർ ധാരാളമുണ്ട്. ഈ വിട്ടുകൊടുക്കുന്ന ഭൂമിവിലയാധാരപ്രകാരം ഇവർ വാങ്ങിയതാണെങ്കിൽ ഈവാഗ്ദാനം നല്ലത്. പരിസ്ഥിതി ലോല പ്രദശമാണെങ്കിൽ അതിന്റെ ഉദ്ദേശ ശുദ്ധി സംശയിക്കുക തന്നെ ചെയ്യണം. നിലവിലെ അനുഭവങ്ങൾ തന്നെയാണ് അതിന് കാരണം. മൂട്ടിൽ മരം മുറിയിൽ ആരോപണ വിധേയരായവർ വിശുദ്ധൻ ആകുന്ന ജനാധിപത്യം ആയി ഇത് മാറുകയും അരുത്. വയനാട്ടിൽ കൂടുതൽ വീട് നഷ്ടപ്പെട്ടവർ മുസ്ലിം വിഭാഗത്തിൽപ്പെട്ടവരാണ്. അവർക്ക് കൂടുതൽ വീടുകൾ ലഭ്യമാകേണ്ടതും ഉണ്ട്. അതിന് മതം ഒരു തടസ്സമാകാതിരിക്കുകയും വേണം. ഇതെല്ലാം സത്യമായി പുലരട്ടെ  എന്ന് മാത്രമാണ് ഈ അവസരത്തിൽ ആശംസിക്കുവാനുള്ളത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia