PFI Hartal | പോപുലര്‍ഫ്രണ്ട് നേതാക്കളുടെ സ്വത്തു വകകള്‍ ഉടന്‍ ജപ്തി ചെയ്യണം; സര്‍കാരിന് അന്ത്യശാസനം നല്‍കി ഹൈകോടതി
Jan 18, 2023, 12:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) പോപുലര്‍ഫ്രണ്ട് നേതാക്കളുടെ സ്വത്തു വകകള്‍ ഉടന്‍ ജപ്തി ചെയ്യണം, സര്‍കാരിന് അന്ത്യശാസനം നല്‍കി ഹൈകോടതി. മിന്നല്‍ ഹര്‍ത്താല്‍ ആക്രമണങ്ങളില്‍ പൊതുമുതലുകള്‍ നശിപ്പിച്ചെന്ന പരാതികളിലാണ് നിരോധിത സംഘടന പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തു വകകള്‍ ജപ്തി ചെയ്യുന്ന വിഷയത്തില്‍ സര്‍കാരിന് കോടതി അന്ത്യശാസനം നല്‍കിയിരിക്കുന്നത്.
ഹൈകോടതി ഡിവിഷന്‍ ബെഞ്ചാണ് ബുധനാഴ്ച കേസ് പരിഗണിക്കുമ്പോള്‍ സര്‍കാര്‍ നടപടികള്‍ വൈകുന്നതിനെതിരെ കടുത്ത നിലപാടെടുത്തത്. ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നു നിര്‍ദേശിച്ച കോടതി, നടപടികള്‍ പൂര്‍ത്തിയാക്കി ഈ മാസം 23നകം റിപോര്‍ടു നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ജപ്തി നടപടികള്‍ക്കു നോടിസ് നല്‍കേണ്ടതില്ലെന്നും കോടതി അറിയിച്ചു.
ജനുവരി 15നു മുന്‍പു ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു ആഭ്യന്തര വകുപ്പു നേരത്തെ കോടതിയെ അറിയിച്ചത്. കോടതി നിര്‍ദേശത്തില്‍ നേരിട്ടു ഹാജരായ ആഭ്യന്തര വകുപ്പ് അഡിഷനല്‍ ചീഫ് സെക്രടറി ഡോ. വി വേണു നടപടി വൈകിയതില്‍ ഹൈകോടതിയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.
Keywords: PFI Hartal: Kerala Highcourt's Last Warning to Government, Kochi, News, High Court of Kerala, Harthal, Warning, Notice, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

