പെട്ടിമുടി ദുരന്തത്തിൽപ്പെട്ടവർക്ക് സർകാർ വീട് നൽകിയത് വാസയോഗ്യമല്ലാത്ത ഭൂമിയിലെന്ന് പരാതി; ഇരകൾ ഹൈകോടതിയിൽ ഹർജി നൽകി
Aug 9, 2021, 14:50 IST
കൊച്ചി: (www.kvartha.com 09.08.2021) പെട്ടിമുടി ദുരന്തത്തിൽപ്പെട്ട ഇരകൾക്ക് സർകാർ വീട് നൽകിയത് വാസയോഗ്യമല്ലാത്ത ഭൂമിയിലെന്ന് ആരോപിച്ച് ഇരകൾ ഹൈകോടതിയിൽ ഹർജി നൽകി. പെട്ടിമുടിയിൽ നിന്ന് 32 കിലോമീറ്റർ അകലെയാണ് കുറ്റിയാർവാലിയിൽ സർകാർ കണ്ടെത്തിയ 50 സെന്‍റ് ഭൂമി. ഇവിടെ വാഹനങ്ങൾ പോകില്ലെന്നും റേഷൻ വാങ്ങാൻ പോലും കിലോമീറ്ററുകളോളം കൽനടയായി പോകേണ്ട സ്ഥിതിയാണെന്നും ദുരന്തത്തിനിരയായവർ കോടതിയിൽ അറിയിച്ചു.
കണ്ണൻ ദേവൻ കമ്പനി കൈവശം വെച്ചിരിക്കുന്ന മിച്ച ഭൂമിയിൽ വീട് വെക്കാൻ സ്ഥലം വേണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ണൻ ദേവൻ കമ്പനി കൈവശം വെച്ചിരിക്കുന്ന മിച്ച ഭൂമിയിൽ വീട് വെക്കാൻ സ്ഥലം വേണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ എസ്റ്റേറ്റ് ഭൂമി തൊഴിലാളികൾക്ക് വീട് വെക്കാൻ അനുവദിക്കണമെന്നതിൽ നിരവധി നിയമ പ്രശ്നങ്ങൾ നിലനിൽക്കുന്നതാണെന്ന് സർകാർ കോടതിയെ അറിയിച്ചു. ദുരിതബാധിതർക്കായി കുറ്റിയാർ വാലിയിൽ 8 വീട് നിർമിച്ചെന്നും 6 പേർക്ക് പട്ടയം അനുവദിച്ചുവെന്നും സർകാർ കോടതിയിൽ പറഞ്ഞു.
സർകാർ നിർദേശിച്ച 8 പേർക്ക് വീട് നിർമിച്ചു കൈമാറിയെന്ന് കണ്ണൻ ദേവൻ കമ്പനിയും കോടതിയെ അറിയിച്ചു. അതേസമയം കേസിൽ വിശദമായ മറുപടി അടുത്തമാസം 2 ന് മുൻപ് നൽകാൻ കോടതി നിർദേശം നൽകി.
Keywords: News, Kochi, Kerala, State, Idukki, Government, High Court of Kerala, High Court, Pettimudi disaster, Pettimudi disaster victims file complaint against government-provided house; petition filed in High Court.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.