Pets Ambulance | വളര്‍ത്തുമൃഗങ്ങള്‍ക്ക്  ഇനി അതിവേഗം ചികിത്സ ലഭിക്കും: ആംബുലന്‍സ് സര്‍വീസ് കണ്ണൂരില്‍ ഫ് ളാഗ് ഓഫ് ചെയ്തു

 
Pets, faaster treatment, Ambulance service, flagged off, Rmachandran Kadannappalli, Kerala News
Pets, faaster treatment, Ambulance service, flagged off, Rmachandran Kadannappalli, Kerala News

Photo Credit: Arranged

വന്യജീവികളെ അപകടത്തില്‍ നിന്ന് രക്ഷിക്കാന്‍ ലൈസന്‍സുള്ളവരും മൃഗ സ്നേഹികളും ചേര്‍ന്ന് കഴിഞ്ഞ ജനുവരിയിലാണ് പഗ് മാര്‍ക്ക് എന്ന സംഘടന ആരംഭിച്ചത്

കണ്ണൂര്‍: (KVARTHA) മനുഷ്യരെപ്പോലെ തന്നെ മിണ്ടാപ്രാണികളായ മൃഗങ്ങളുടെ (Animals) ജീവനും ഏറെ വിലപ്പെട്ടതാണെന്ന സന്ദേശവുമായി (Message) സംസ്ഥാനത്ത് ആദ്യമായി പക്ഷി മൃഗാദികള്‍ക്കായി കണ്ണൂരില്‍ പ്രത്യേക ആംബുലന്‍സ് (Special Ambulance) പ്രയാണമാരംഭിച്ചു.


വിലപ്പെട്ടതാണ് ഓരോ ജീവനും മനുഷ്യരുടേതായാലും പക്ഷി മൃഗാദികളുടേതായാലും. മനുഷ്യ ജീവന്‍ വാരിപ്പിടിച്ച് ആശുപത്രിയിലേക്ക് (Hospital) കുതിക്കുന്നത് പോലെ പരുക്കേറ്റ (Injury)  മൃഗങ്ങളെയും  (Animals) രക്ഷിച്ച് വിദഗ്ധ ചികിത്സ (Treatment) ലഭ്യമാക്കാന്‍ പഗ് മാര്‍ക്ക് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ആന്‍ഡ് റസ്‌ക്യു ഫോഴ്സിന്റെ ആംബുലന്‍സാണ് സംസ്ഥാനത്ത് ആദ്യമായി കണ്ണൂര്‍ ജില്ലയില്‍ സജ്ജമായത്. 

പ്രകൃതി, വന്യജീവി, മൃഗസ്നേഹികളുടെ കൂട്ടായ്മയാണ് ആംബുലന്‍സ് സൗകര്യം ഒരുക്കിയത്. ജൂലായ് 13 ന് 12 മണിക്കാണ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ആംബുലന്‍സിന് ഫ് ളാഗ് ഓഫ് ചെയ്തത്. വന്യജീവികളെ അപകടത്തില്‍ നിന്ന് രക്ഷിക്കാന്‍ ലൈസന്‍സുള്ളവരും മൃഗ സ്നേഹികളും ചേര്‍ന്ന് കഴിഞ്ഞ ജനുവരിയിലാണ് പഗ് മാര്‍ക്ക് എന്ന സംഘടന ആരംഭിച്ചത്. 

അപകടത്തിലും മറ്റും പരുക്കേറ്റ മൃഗങ്ങള്‍ക്ക് ഉടന്‍ ചികിത്സ ലഭ്യമാക്കുക ബുദ്ധിമുട്ടുള്ളതാണ്. ഉള്‍ പ്രദേശങ്ങളില്‍ നിന്നൊക്കെ ആശുപത്രിയില്‍ എത്തിക്കാന്‍ ഏറെ സമയവും വേണം. അങ്ങനെയാണ് ആംബുലന്‍സ് സര്‍വീസ് എന്ന ആശയത്തിലെത്തിയതെന്ന് റസ്‌ക്യു ഫോഴ്സിന്റെ ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീജിത്ത് ഹാര്‍വെസ്റ്റ് പറഞ്ഞു.

 ആംബുലന്‍സില്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും പ്രത്യേക കൂടുകളുമുണ്ട്. രാത്രി മാത്രം സഞ്ചരിക്കുന്നവയ്ക്കും അതിനുതകുന്ന സൗകര്യം വണ്ടിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ആംബുലന്‍സില്‍ ഇവയെ കൊണ്ടുപോകുമ്പോള്‍ നിരീക്ഷണ ക്യാമറയും ഒരുക്കിയിട്ടുണ്ട്. 

24 മണിക്കൂറും ആംബുലന്‍സിന്റെ സേവനം ലഭിക്കും. വളര്‍ത്തുമൃഗങ്ങളെ ആശുപത്രിയില്‍ കൊണ്ടു പോകാനും ആംബുലന്‍സ് സേവനം തേടാം. ഫോണ്‍: 9645079745/989895876411. കണ്ണൂര്‍ വെറ്റിനറി ആശുപത്രി അങ്കണത്തില്‍ നടന്ന ആംബുലന്‍സ് ഉദ് ഘാടന പരിപാടിയില്‍ ജില്ലാ വെറ്റിനറി ചീഫ് സര്‍ജന്‍ ഡോ.പത്മരാജ് തളിപ്പറമ്പ് ഫോറസ്റ്റ് റെയ് ന്‍ജ് എസ് എഫ് ഒ പ്രദീപ് മുണ്ടേരി, ഡോക്ടര്‍ സുഷമാ പ്രഭു എന്നിവരും പങ്കെടുത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia